ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ബ്ലാക്ക്‌ബെറിയുടെ ഓഫര്‍ സ്വീകാര്യമല്ലെന്ന്‌ ഇന്ത്യ

Buzz It
2010, ഓഗസ്റ്റ് 20, വെള്ളിയാഴ്‌ച

ന്യൂഡല്‍ഹി: ബ്ലാക്ക്‌ബെറിയിലൂടെ ആയക്കപ്പെടുന്ന സന്ദേശങ്ങള്‍ അധികൃതര്‍ ആവശ്യപ്പെടുമ്പോള്‍ മാത്രം പരിശോധനയ്‌ക്ക്‌ ലഭ്യമാക്കാമെന്ന്‌ റിമ്മിന്റെ ഓഫര്‍ സ്വീകാര്യമല്ലെന്ന്‌ ഇന്ത്യ. ഓഗസ്‌റ്റ്‌ 31 നകം സുരക്ഷാ ഏജന്‍സികളുമായി പൂര്‍ണമായി സഹകരിക്കാന്‍ തയ്യാറാകുക, അല്ലെങ്കില്‍ സമ്പര്‍ണ വിലക്ക്‌ നേരിടുക എന്നാണ്‌ ഇന്ത്യ വീണ്ടും റിമ്മിനെ അറിയിച്ചിരിക്കുന്നത്‌.
സന്ദേശങ്ങളുടെ വിശദാംശങ്ങള്‍ ഇന്ത്യന്‍ അധികൃതര്‍ക്ക്‌ നല്‍കാന്‍ 10 ദിവസത്തെ സാവകാശം വേണമെന്നാണ്‌ റിം അധികൃതര്‍ ആവശ്യപ്പെടുന്നത്‌. എന്നാല്‍ അത്‌ിന്‌ കഴിയില്ലെന്നും അപ്പപ്പോള്‍തന്നെ ആ വിവരങ്ങള്‍ നിരീക്ഷിക്കാന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക്‌ കഴിയണമെന്നും ഇന്ത്യ അറിയിച്ചിട്ടുണ്ട്‌.
രണ്ട്‌ ഭീകരര്‍ തമ്മില്‍ ഫോണില്‍ സംസാരിക്കുകയോ സന്ദേശം അയക്കുകയോ ചെയ്യുമ്പോള്‍ അതിന്റെ വിവിരം കിട്ടാന്‍ 10 ദിവസം കാത്തിരുന്നാല്‍ ഒരു ഉപയോഗവും ഉണ്ടാവില്ല. ഭീകരരുടെ നീക്കങ്ങള്‍ അപ്പപ്പോള്‍ അറിയാനും പ്രതിനീക്കം നടത്താനും സുരക്ഷാ ഏജന്‍സികള്‍ക്ക്‌ കഴിയണം. അതിന്‌ സൗകര്യമൊരുക്കിയില്ലെങ്കില്‍ ബ്ലാക്ക്‌ബെറി നിരോധിക്കുകയേ മാര്‍ഗമുള്ളൂവെന്നും അധികൃതര്‍ റിമ്മിനെ അറിയിച്ചിട്ടുണ്ട്‌.

1 comments:

Unknown പറഞ്ഞു...

ഇതെന്താണ് ഇങ്ങനെ എല്ലാ സ്ഥലത്തും ബ്ലാക്ക്ബെറി നിരോധിക്കുന്നു, ബ്ലാക്ക്ബെറി നിരോധിക്കുന്നു എന്ന് വാര്‍ത്തകള്‍ കൊടുക്കുന്നത്. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ തീരെ ഉത്തരവാദിത്വം ആരും പാലിക്കുന്നില്ല. ബ്ലാക്ക്ബെറി ഒരു ഒന്നാംതരം സ്മാര്‍ട്ട് ഫോണാണ്. വില കൂടുതല്‍ ആണെന്ന് മാത്രം. ആ ഫോണ്‍ എവിടെയും നിരോധിക്കുന്നില്ല. ബ്ലാക്ക്ബെറിയുടെ മെയില്‍/ഇന്‍സ്റ്റന്റ്മെസ്സേജ് സേവനമാണ് നിരോധിച്ചാല്‍ തന്നെയും നിരോധിക്കുക. ഇന്ന് പ്രതിമാസം 550 രൂപയ്ക്ക് ഇവിഡിഓ അണ്‍‌ലിമിറ്റഡ് നെറ്റ് ഇവിടെ ഉണ്ട്. പിന്നെ ബ്ലാക്ക്ബെറിയുടെ മെയില്‍/ഇന്‍സ്റ്റന്റ് മെസ്സേജ് സേവനം ഇല്ലെങ്കില്‍ എന്താ? ഈ ഒരു വിവാദത്തില്‍ ബ്ലാക്ക്ബെറിയുടെ വില കുറയ്ക്കുകയാണെങ്കില്‍ നല്ലത് തന്നെ.

എന്നാലും ബ്ലാക്ക്ബെറി നിരോധിക്കുന്നു എന്ന് വാര്‍ത്ത കൊടുക്കുന്നത് മഹാ തെറ്റാണ്. അതാരും പറയുന്ന കാണുന്നില്ല.

എന്റെ ബ്ലോഗ് നോക്കുക: http://kpsukumaran.blogspot.com/2010/08/blog-post_12.html

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ