ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ജീവനെടുത്തത്‌ ട്വീറ്റര്‍!!!

Buzz It
2010, ഓഗസ്റ്റ് 19, വ്യാഴാഴ്‌ച

ലോസ്‌ ആഞ്ചലസ്‌: പ്രമുഖ സെലിബ്രിറ്റി പ്ലാസ്‌റ്റിക്‌ സര്‍ജന്‍ ഡോ. ഫ്രാങ്ക്‌ റയാന്റെ മരണത്തിന്‌ വഴിവച്ച കാറപടകത്തിനു പിന്നില്‍ ട്വീറ്ററിലെ സല്ലാപമെന്ന്‌ പോലീസ്‌. ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും സാധ്യത കൂടുതല്‍ അതിനാണെന്ന്‌ കാലിഫോര്‍ണിയ ഹൈവേ പെട്രോള്‍ ഓഫീസര്‍ സ്‌റ്റീവ്‌ റീഡ്‌ പറഞ്ഞു.
ഫ്രാങ.ക്‌ റയാന്‍ കൊല്ലപ്പെട്ട കാര്‍ അപകടത്തെക്കുറിച്ച്‌ പോലീസിന്‌ വിവരം ലഭിക്കുന്നത്‌ വൈകിട്ട്‌ 4.34 നാണ്‌. അതുവഴി കടന്നുപോയ മറ്റൊരു കാര്‍ ഡ്രൈവറാണ്‌ സംഭവം പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്‌. അതിനും മണിക്കൂറുകള്‍ക്ക്‌ മുമ്പുതന്നെ കാറപകടം സംഭവിച്ചിരുന്നുവെന്നാണ്‌ പോലീസിന്റെ കണക്കുകൂട്ടല്‍.
3.10 നാണ്‌ ട്വിറ്ററില്‍ ഡോ. റയാന്‍ തന്റെ അവസാന പോസ്‌റ്റിംഗ്‌ നടത്തിയത്‌. അദ്ദേഹത്തിന്റെ നായ്‌കുട്ടി കടലിലേക്ക്‌ നോക്കിയിരിക്കുന്ന ചിത്രമായിരുന്നു അത്‌. ഡ്രൈവിംഗിനിടയിലും ട്വിറ്ററിലായിരുന്നു റയാന്‍ എന്നാണ്‌ പോലീസിന്റെ സംശയം.
ടി വി താരം ഹെയ്‌ദി മൊണ്‍ടഗിനെ പ്ലാസ്‌റ്റിക്‌ ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയയാക്കിയതിലൂടെയാണ്‌ റയാനും അറിയപ്പെട്ടുതുടങ്ങിയത്‌. തുടര്‍ന്ന്‌ സംഗീത സംവിധായകന്‍ വിന്‍സ്‌ നീല്‍, അഭിനേതാവ്‌ ലോറന്‍സോ ലാമസ്‌, റിയാലിറ്റി ഷോ സ്‌റ്റാര്‍ ലിസാ ഗാസ്‌റ്റിനോ, ആഡ്രിയാന്‍ കൂറി തുടങ്ങിയ നിരവധി സെലിബ്രിറ്റികള്‍ അദ്ദേഹത്തിന്റെയടുത്ത്‌ ചികിത്സയ്‌ക്ക്‌ എത്തിയതോടെ റയാന്റെ താരമൂല്യം ഉയരുകയായിരുന്നു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ