ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

നയന്‍താര ഗ്ലാമര്‍ റോളുകള്‍ മതിയാക്കി

Buzz It
2010, ജൂലൈ 31, ശനിയാഴ്‌ച

ചെന്നൈ: കോളിവുഡിലും ടോളിവുഡിലും നിറഞ്ഞുനിന്നിരുന്ന നയന്‍ താര ഗ്ലാമര്‍ വേഷങ്ങള്‍ മതിയാക്കുന്നു. ബിഗ്‌ ബജറ്റ്‌ ചിത്രങ്ങളില്‍ മാത്രം നായികയായിരുന്ന നയന്‍സ്‌ ഇനി അത്തരം ചിത്രങ്ങളില്‍ ഗ്ലാമര്‍ നായികയായി എത്തില്ല.
തന്റെ അവസാന തമിഴ്‌ വാണിജ്യചിത്രമായ ബോസ്‌ എങ്കിരന്ത ഭാസ്‌കരന്റെ അവസാന ഷൂട്ടിംഗില്‍ പങ്കെടുക്കുകയാണ്‌ നയന്‍സ്‌ ഇപ്പോള്‍. ഈ സിനിമയോടെ കാരക്ടര്‍ റോളുകളിലേക്ക്‌ പുര്‍ണമായും മാറും. മലയാളത്തില്‍ ശ്യാമപ്രസാദ്‌ സംവിധാനം ചെയ്യുന്ന ഇലക്‌ട്രയില്‍ ഇത്തരമൊരുവേഷമാണ്‌ നയന്‍സ്‌ ചെയ്യുന്നത്‌.
അവാര്‍ഡു ചിത്രങ്ങളിലെ വേഷങ്ങള്‍ക്കാണ്‌ നയന്‍താര ഇപ്പോള്‍ മുന്‍ഗണന കൊടുക്കുന്നത്‌. മലയാളത്തില്‍ വീണ്ടുമൊരു ചിത്രത്തിലും അഭിനയിക്കാമെന്ന്‌ നയന്‍സ്‌ ഉറപ്പുനല്‍കിയിട്ടുണ്ട്‌. മമ്മൂട്ടിയെ നായകനാക്കി പുതുമുഖ സംവിധായകന്‍ പ്രകാശ്‌ അണിയിച്ചൊരുക്കുന്ന ചിത്രമാണിത്‌.
അതേസമയം തമിഴ്‌, തെലുങ്ക്‌, കന്നഡ ഭാഷകളിലെ ബിഗ്‌ ബജറ്റ്‌ ചിത്രങ്ങളുടെ ഓഫറുകള്‍ ഇപ്പോഴും നയന്‍സിനെ തേടിയെത്തുന്നുണ്ട്‌. എന്നാല്‍ ഈ ഓഫറുകള്‍ എല്ലാം നിരസിക്കുകയാണ്‌ നയന്‍സ്‌. തന്റെ കരിയറിലെ ഏറ്റവും നല്ല സമയത്താണ്‌ നയന്‍താര മുഖ്യധാരയില്‍നിന്നും സ്വയം പിന്‍വാങ്ങുന്നത്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ