ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

സിനിമാ സംഘടനകളുടെ അനുമതി കിട്ടിയില്ല; യുവാക്കള്‍ സമാന്തര പ്രദര്‍ശനത്തിന്‌

Buzz It
2010, ജൂലൈ 28, ബുധനാഴ്‌ച

കൊച്ചി: ഫെഫ്‌കയടക്കമുള്ള സംഘടനകള്‍ക്ക്‌ പണം നല്‍കാത്തതിനാല്‍ ഒരു കുട്ടം യുവാക്കളുടെ സിനിമ തിയേറ്ററില്‍ എത്തുന്നത്‌ തടഞ്ഞു. തുടര്‍ന്ന്‌ സമാന്തര പ്രദര്‍ശനവുമായി യുവാക്കള്‍ രംഗത്ത്‌. നാല്‌ ലക്ഷം രൂപ മുടക്കി കൊച്ചിയിലെ തിയ്യേറ്റര്‍ ഗ്രൂപ്പായ തീയ്യേറ്റര്‍ ലാബ്‌ നിര്‍മിച്ച `യതി ദ പോസ്‌ ഇന്‍ ബിറ്റുവിന്‍' എന്ന ചിത്രത്തിനാണ്‌ ഈ ഗതി.
സിനിമ റിലീസ്‌ ചെയ്യണമെങ്കില്‍ ലക്ഷങ്ങള്‍ നല്‍കണമെന്നാണ്‌ ഫെഫ്‌ക്കയടക്കമുള്ള സംഘടനകളുടെ നിലപാട്‌. ഒരു സിനിമാ സംഘടനയിലും ഇവര്‍ അംഗമല്ലാത്തതുകൊണ്ടാണിത്‌. സംഘടനകളില്‍ അംഗത്വം എടുത്താലേ ഈ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കൂവെന്നാണ്‌ അവരുടെ നിലപാട്‌. ഈ അംഗത്വത്തിന്‌ ലക്ഷങ്ങള്‍ വേണമെന്നത്‌ വേറെക്കാര്യം. ഇതിനൊപ്പം ഇതുവരെ അംഗത്വം എടുക്കാത്തതിന്‌ പിഴയും നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടത്രേ. ഈ സിനിമയുടെ നിര്‍മ്മാതാവും സംവിധായകനും അണിയറ പ്രവര്‍ത്തകരും സിനിമാ മേഖലയിലെ സംഘടനകളിലൊന്നിലും അംഗമല്ല.
അമ്മയറിയാന്‍ കളക്‌ടീവ്‌ എന്ന പ്രസ്ഥാനത്തിന്റെ സഹകരണത്തോടെയാണ്‌ സമാന്തരസിനിമാ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുന്നത്‌. ഓഗസ്‌റ്റ്‌ ഒന്നിന്‌ കൊച്ചി മഹാരാജാസ്‌ കോളജ്‌ ഓഡിറ്റോറിയത്തിലാണ്‌ ആദ്യ പ്രദര്‍ശനം. ജോണ്‍ അബ്രഹാമിന്റെ നേതൃത്വത്തില്‍ നടന്ന സമാന്തരസിനിമാപ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നവര്‍ രൂപം കൊടുത്തതാണ്‌ അമ്മയറിയാന്‍ കളക്‌ടീവ്‌ എന്ന സംഘടന.
ദുബൈയിലെ പ്രവാസി മലയാളികളുടെ നാടകകൂട്ടായ്‌മയായ പ്ലാറ്റ്‌ഫോം തിയേറ്ററിന്റെ കൂടി സഹകരണത്തോടെയാണ്‌ തീയേറ്റര്‍ലാബ്‌ യതി നിര്‍മിച്ചിരിക്കുന്നത്‌. സതീഷ്‌ മുല്ലക്കലാണ്‌ കഥയും സംവിധാനവും. സന്തോഷ്‌ കാര്‍ത്തികേയനാണ്‌ നിര്‍മാണം.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ