ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

വിവാഹമോചനത്തിന്‌ കാവ്യ കേസ്‌ കൊടുത്തു

Buzz It
2010, ജൂലൈ 27, ചൊവ്വാഴ്ച

കൊച്ചി: ഒടുവില്‍ കാവ്യ മാധവന്‍ വിവാഹമോചന കേസ്‌ ഫയല്‍ ചെയ്‌തു. എറണാകുളം കുടുംബ കോടതിയിലാണ്‌ കാവ്യ കേസ്‌ ഫയല്‍ ചെയ്‌തത്‌. കുവൈറ്റിലെ ബിസിനസുകാരനായ നിശ്ചല്‍ ചന്ദ്രനും കാവ്യയും വിവാഹിതരായത്‌ 2009 ഫെബ്രുവരിയിലായിരുന്നു. എന്നാല്‍ ഒരുവര്‍ഷംപോലും ഇരുവരും ഒരുമിച്ച്‌ ജീവിച്ചില്ല. ഏകദേശം ഒന്നരവര്‍ഷമായപ്പോഴേക്കും കാവ്യ വിവാഹമോചനത്തിന്‌ കേസും ഫയല്‍ചെയ്‌തുകഴിഞ്ഞു.
മലയാള സിനിമാ ലോകം ആഘോഷിച്ച വിവാഹമായിരുന്നു കാവ്യയുടേത്‌. വിവാഹശേഷം കാവ്യ അഭിനയത്തോട്‌ വിടപറഞ്ഞ്‌ കുവെറ്റിലേക്ക്‌ പോകുകയും ചെയ്‌തു. എന്നാല്‍ അവിടെ കുടുംബജീവിതം സുഖകരമായ പാതയിലായിരുന്നില്ല. നിശ്ചലുമായും മാതാപിതാക്കളുമായും അഭിപ്രായ ഐക്യത്തിലെത്താന്‍ കാവ്യക്ക്‌ കഴിഞ്ഞിരുന്നില്ല.
ഒരു വിധത്തിലും യോജിച്ചുപോകാന്‍ കഴിയില്ലെന്നു കണ്ടതോടെയാണ്‌ കാവ്യ ഇന്ത്യയിലേക്ക്‌ തിരിച്ചുവന്നത്‌. വിവാഹമോചനത്തിന്‌ കേസ്‌ ഫയല്‍ ചെയ്യാന്‍ അന്നേ തീരുമാനിച്ചിരുന്നു. എന്നാല്‍ ഒരു വര്‍ഷം പൂര്‍ത്തിയായശേഷം മതി കേസ്‌ കൊടുക്കുന്നതെന്ന്‌ അഭിഭാഷകര്‍ ഉപദേശിക്കുകയായിരുന്നു.
ഇന്ത്യയിലേക്ക്‌ മടങ്ങിയെത്തിയ കാവ്യ വീണ്ടും മലയാളസിനിമയില്‍ സജീവമായി. തിരിച്ചുവരവിനു ശേഷമുള്ള ആദ്യചിത്രം പാപ്പി അപ്പച്ചായില്‍ മികച്ച വേഷമാണ്‌ കാവ്യക്ക്‌ ലഭിച്ചത്‌. ദിലീപായിരുന്നു ഈ ചിത്രത്തിലെ നായകന്‍. മോഹന്‍ലാല്‍ ചിത്രമായ ക്രിസ്‌ത്യന്‍ ബ്രദേഴ്‌സിലും കാവ്യ അഭിനയിക്കുന്നുണ്ട്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ