ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

അസിന്‌ തമിഴകത്ത്‌ വിലക്ക്‌?

Buzz It
2010, ജൂലൈ 6, ചൊവ്വാഴ്ച

ചെന്നൈ: ടോളിവുഡിലെ സൂപ്പര്‍ താരമായ അസിന്‌ തമിഴകത്തെ ചില സിനിമാ സംഘടനകള്‍ അപ്രഖ്യാപിത വിലക്ക്‌ ഏര്‍പ്പെടുത്തിയതായി സൂചന. ശ്രീലങ്കിയില്‍ ചിത്രീകരണം നടന്ന സല്‍മാന്‍ ഖാന്‍ ചിത്രത്തില്‍ അഭിനയിച്ചതാണ്‌ അസിന്‌ ഇപ്പോള്‍ പുലിവാലായിരിക്കുന്നത്‌. ഈ നടപടി സൗത്ത്‌ ഇന്ത്യന്‍ ഫിലിം ആര്‍ട്ടിസ്‌റ്റ്‌സ്‌ അസോസിയേഷ (എസ്‌ ഐ എഫ്‌ എ എ) നെയും പ്രകോപിപ്പിച്ചിട്ടുണ്ട്‌.
തമിഴകത്തെ ചില സിനിമാ സംഘടനകള്‍ ഇപ്പോള്‍ തന്നെ അസിനുമായി സഹകരിക്കുന്നില്ല. ഇവരുടെ സമ്മര്‍ദ്ദത്തിന്റെ ഫലമായി അസിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ എസ്‌ ഐ എഫ്‌ എ എയും തയ്യാറെടുക്കുന്നുവെന്നാണ്‌ പുതിയ റിപ്പോര്‍ട്ട്‌. വിജയ്‌ നായകനാവുന്ന കാവല്‍ക്കാരന്‍ എന്ന ചിത്രത്തില്‍ നായിക അസിനാണ്‌. മൂന്ന്‌ ഷെഡ്യൂളുകളിലായി ചിത്രീകരിക്കുന്ന ഈ ചിത്രത്തിന്റെ ഭാവി ഇതോടെ അനശ്ചിതത്വത്തിലായി.
സല്‍മാന്‍ ചിത്രം ശ്രീലങ്കയില്‍ ചിത്രീകരിക്കുന്നുവെന്ന്‌ താന്‍ അറിഞ്ഞത്‌ അവസാന നിമിഷം ആണെന്നാണ്‌ അസിന്‍ നല്‍കുന്ന മറുപടി. ആ സമയത്തുതന്നെ ഇതില്‍ തന്റെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ആരും അതിന്‌ ചെവി നല്‍കിയില്ലെന്നും അസിന്‍ പരിതപിക്കുന്നു.
അവിടെ ഷൂട്ടിംഗ്‌ നടന്നതിന്‌ എന്നെ ചില തമിഴ്‌ സംഘടനകള്‍ ടാര്‍ജറ്റ്‌ ചെയ്യുന്നതില്‍ നല്ല വിഷമമുണ്ട്‌. എന്തിനാണ്‌ എന്നെ മാത്രം ഇതില്‍ കുറ്റപ്പെടുത്തുന്നത്‌. സല്‍മാന്‍ ചിത്രമായ റെഡ്ഡിയുടെ സൈറ്റായി പരിഗണിച്ചിരുന്നത്‌ മൗറീഷ്യസ്‌, തായ്‌ലാന്‍ഡ്‌, ഗോവ എന്നിവടങ്ങളെയായിരുന്നു. പിന്നീടാണ്‌ ലൊക്കേഷന്‍ ശ്രീലങ്കയിലേക്ക്‌ മാറ്റിയത്‌.
ഇത്‌ ഞാന്‍ അറിഞ്ഞത്‌ അവസാന നിമിഷവും. ചിത്രത്തിന്റെ നിര്‍മാതാവിനെയും സംവിധായകനേയും തന്റെ ആശങ്ക അറിയിച്ചു. പക്ഷേ എല്ലാം സെറ്റുചെയ്‌തുകഴിഞ്ഞിട്ട്‌ ലൊക്കേഷന്‍ മാറ്റിയാല്‍ ഉണ്ടാകുന്ന നഷ്ടമായിരുന്നു അവര്‍ക്ക്‌ പറയാനുണ്ടായിരുന്നതെന്നും അസിന്‍ പറയുന്നു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ