ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

അമേരിക്കയില്‍ ഈവര്‍ഷം തകര്‍ന്ന ബാങ്കുകള്‍ 100 കവിഞ്ഞു

Buzz It
2010, ജൂലൈ 25, ഞായറാഴ്‌ച

വാഷിംഗ്‌ടണ്‍: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന്‌ അമേരിക്കയില്‍ തകര്‍ന്ന ബാങ്കുകളുടെ എണ്ണം ഈ വര്‍ഷവും 100 കവിഞ്ഞു. ഏഴ്‌ പ്രാദേശിക ബാങ്കുകള്‍കൂടി ഇന്നെല അടച്ചുപൂട്ടിയതോടെയാണ്‌ എണ്ണം 100 കവിഞ്ഞ്‌ 103 ല്‍ എത്തിയത്‌.
കഴിഞ്ഞവര്‍ഷം 140 ബാങ്കുകളാണ്‌ അമേരിക്കയില്‍ അടച്ചുപൂട്ടിയത്‌. ഈവര്‍ഷം ആദ്യ ഏഴ്‌ മാസത്തിനുള്ളില്‍തന്നെ എണ്ണം 100 കവിയുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി നിന്ന കഴിഞ്ഞവര്‍ഷം ഇതേസമയം ഇവിടെ തകര്‍ന്ന ബാങ്കുകളുടെ എണ്ണം 64 മാത്രമായിരുന്നുവെന്ന്‌ ഫെഡറല്‍ ഡിപ്പോസിറ്റ്‌ ഇന്‍ഷ്വറന്‍സ്‌ കോര്‍പറേഷന്‍ പുറത്തുവിട്ട കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
രാജ്യം സാമ്പത്തിക പ്രതിസന്ധിയില്‍നിന്നും കരകയറിത്തുടങ്ങിയെന്ന്‌ ഒബാമ ഭരണകുടം ആവര്‍ത്തിക്കുമ്പോഴും ബാങ്കുകള്‍ കൂട്ടത്തോടെ തകരുന്നത്‌ അമേരിക്കയുടെ യാഥാര്‍ത്ഥ ചിത്രമാണ്‌ പുറം ലോകത്തിന്‌ കാട്ടിക്കൊടുക്കുന്നത്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ