ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഗുണ്ടകളെ ഉപയോഗിച്ച്‌ വായ്‌പപിരിക്കല്‍; ബാങ്ക്‌ മാനേജരടക്കം ഏഴ്‌ പേര്‍ അറസ്‌റ്റില്‍

Buzz It
2010, ജൂൺ 17, വ്യാഴാഴ്‌ച

തിരുവനന്തപുരം: ക്രെഡിറ്റ്‌ കാര്‍ഡ്‌ ഹോള്‍ഡറുടെ വീട്ടില്‍ കളക്ഷന്‍ നടത്താന്‍ ഗുണ്ടകളുമായി എത്തിയ ബാങ്ക്‌ മാനേജര്‍ അറസ്‌റ്റിലായി. ഗുണ്ടകളെയും പൊലീസ്‌ പിടികൂടിയിട്ടുണ്ട്‌. എച്ച്‌ ഡി എഫ്‌ സി ബാങ്കിന്റെ ആയുര്‍വേദകോളജ്‌ ബ്രാഞ്ച്‌ മാനേജരാണ്‌ ഗുണ്ടകളുമായി ഉപഭോക്താവിന്റെ വീട്ടില്‍ എത്തിയ്‌.
പടിഞ്ഞാറേ കോട്ട ഭാര്‍ഗ്ഗവി നിവാസില്‍ ശ്രീറാം (30), കൊല്ലം ഇരവിപുരം ജെ എസ്‌ കോട്ടേജില്‍ വില്‍സണ്‍(30), വള്ളക്കടവ്‌ സുഭാഷ്‌ നഗര്‍ മടത്തുവിളാകത്ത്‌ വീട്ടില്‍ വിനോദ്‌ (23), കരകുളം തോറക്കോട്ടു പുത്തന്‍വീട്ടില്‍ ശ്രീജിത്‌ (25), വട്ടപ്പാറ കല്ലയം ശ്യാം നിവാസില്‍ ശരത്‌ മോഹന്‍ (27), കവടിയാര്‍ മഹാരാജാ ഗാര്‍ഡന്‍സില്‍ സതീഷ്‌കുമാര്‍ (26), തൊളിക്കോട്‌ വിഷ്‌ണു എന്ന വനില്‍ വിഷ്‌ണു (21) എന്നിവരാണ്‌ അറസ്‌റ്റിലായത്‌.
സിവില്‍ സപ്ലൈസ്‌ കോര്‍പ്പറേഷന്‍ ക്ലര്‍ക്കായ ബിലാലിന്റെ ജഗതിയിലെ വീട്ടില്‍ അതിക്രമിച്ചു കയറുകയും ഓഫിസിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്‌തുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ്‌ അറസ്‌റ്റ്‌. ആഭ്യന്തരമന്ത്രിക്ക്‌ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഫോര്‍ട്ട്‌ എ സി ബി വര്‍ഗ്ഗീസിനെ കേസ്‌ അന്വേഷിക്കാന്‍ തിരുവനന്തപുരം സിറ്റി പോലിസ്‌ കമ്മിഷണര്‍ എം ആര്‍ അജിത്‌ കുമാര്‍ ചുമതലപ്പെടുത്തുകയായിരുന്നു. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന്‌ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ അറസ്റ്റ്‌. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ്‌ ചെയ്‌തു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ