ബംഗലൂരു: മലയാള സിനിമയില്‍ ഏറെ തിളങ്ങാന്‍ കഴിയാതെപോയ സിന്ധു മേനോനെ തേടി മലയാള  സിനിമയിലെ മറ്റ് നടികള്‍ക്ക് ലഭിക്കാത്ത ഭാഗ്യം. ഹോളിവുഡില്‍ അഭിനയിക്കാനുള്ള  ഓഫറാണ് സിന്ധു മേനോനെ തേടിയെത്തിയിരിക്കുന്നത്. അതും ഒന്നല്ല, രണ്ട് ഓഫറുകളാണ്  ഇപ്പോള്‍ സിന്ധുവിന്റെ മുന്നിലുള്ളത്. ബംഗലൂരുവില്‍ സ്ഥിരതാമസമാക്കിയ സിന്ധു  മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും അഭിനയിക്കുന്നുണ്ട്.  
കഴിഞ്ഞ കുറച്ചുനാളായി സിന്ധു അമേരിക്കയിലേക്കും യു കെയിലേക്കും സ്ഥിരം  പോയിവരുകയാണ്, ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ അണിയറ  പ്രവര്‍ത്തനങ്ങള്‍ക്കായി. 
തനിക്ക് ഹോളിവുഡില്‍ നിന്നും ആദ്യം ക്ഷണം ലഭിച്ചത്  2007 ഒക്‌ടോബറില്‍ ആണെന്ന് സിന്ധു പറയുന്നു. രണ്ടാമത്തെ ചിത്രത്തിന്റെ കടലാസു  ജോലികള്‍ നടന്നുവരുന്നതേയുള്ളൂ. ജൂലൈയോടെ അത് പൂര്‍ത്തിയാവും. 
ബ്രാഡ്  പീറ്റര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദ്യത്തേത്. ഒരു ഇംഗ്ലീഷ്‌കാരനെ  പ്രണയിക്കുന്ന ഇന്ത്യന്‍ വനിതയുടെ കഥയാണ് ഈ ചിത്രത്തില്‍ പറയുന്നത്. പ്രണയവും  അതിനെതുടര്‍ന്ന വ്യക്തി ജീവിതത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളും ഇതില്‍  ചിത്രീകരിക്കുന്നു. ഒരു സ്‌ത്രീയുടെ പ്രണയത്തിനായി പുരുഷന്‍ എന്തുമാത്രം  വിട്ടുവീഴ്‌ച കാണിക്കുന്നുവെന്നും ഈ സിനിമ കാട്ടിത്തരുന്നുണ്ട്.                                   more... 
ചിത്രത്തില്‍  നായിക വേഷമാണ് സിന്ധു മേനോന്. 15 ദിവസത്തെ ചിത്രീകരണം കഴിഞ്ഞു. സംവിധായകന്റെ  ആഗ്രഹത്തിനൊത്തുള്ള അഭിനയം കാഴ്‌ചവയ്‌ക്കാന്‍ തനിക്ക് കഴിഞ്ഞതായി സിന്ധു മേനോന്‍  പറഞ്ഞു. ആദ്യം ഓഫര്‍ ലഭിച്ചപ്പോള്‍ താന്‍ അത്ഭുതപ്പെട്ടുപോയി. എന്റെ സിനിമകള്‍  ഇവരാരും കണ്ടിട്ടില്ല. എന്നിട്ടും ക്ഷണം ലഭിക്കുകയായിരുന്നു. എന്റെ ഫോട്ടോകള്‍  കണ്ടാണ് അവര്‍ ഓഫര്‍ നല്‍കിയത്. ഈ സിനിമയ്‌ക്കായി വണ്ണം കുറയ്‌ക്കല്‍  യത്‌നത്തിലാണ് സിന്ധു ഇപ്പോള്‍.
ഹോളിവുഡില്‍ അവസരം ലഭിച്ചതോടെ ഇന്ത്യന്‍  സിനിമയില്‍നിന്നും സിന്ധു ഒഴിഞ്ഞുമാറിയെന്നൊന്നും കരുതേണ്ടതില്ല. നിലവില്‍ രണ്ട്  തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിക്കുന്നുണ്ട്. ഒരു തമിഴ് സിനിമയുടെ പിന്നണി  പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. 
ഇതൊക്കെയാണെങ്കിലും സിന്ധു ഇതുവരെ കന്നഡ  ചിത്രത്തില്‍ അഭിനയിച്ചിട്ടില്ല. ബാലതാരമായി കന്നഡ ചിത്രത്തിലൂടെയാണ് സിന്ധു  ചലച്ചിത്ര ലോകത്ത് എത്തുന്നത്. എന്നിട്ടും മുതിര്‍ന്നശേഷം കന്നഡയില്‍നിന്നും  ഒഴിഞ്ഞുനില്‍ക്കുകയാണ് ബംഗലൂരു നിവാസിയായ സിന്ധു. കന്നഡയില്‍ എല്ലാവര്‍ക്കും  മുന്നില്‍ താനിപ്പോഴും കുട്ടിയാണെന്നാണ് ഇതിന് സിന്ധു നല്‍കുന്ന ന്യായം.
ലേബലുകള്‍
- എയര്‍ലൈന്‍സ് (39)
 - ഓട്ടോമോട്ടീവ് (92)
 - ഓഹരി (70)
 - കായികം (28)
 - കാര്‍ഷികം (11)
 - ടെലികോം (25)
 - വിനോദം (106)
 - വിപണി (68)
 - വ്യവസായം (60)
 - സാങ്കേതികം (89)
 - സാമൂഹികം (98)
 - സാമ്പത്തികം (155)
 - സിനിമ (398)
 - റിയല്‍ എസ്റ്റേറ്റ് (9)
 
ജനപ്രിയ പോസ്റ്റുകള്‍
- 
കോട്ടയം: സിനിമയെടുക്കാന്‍ കുറച്ചുകൂടി സൗകര്യം മമ്മൂട്ടിയാണെന്ന് രഞ്ജിത്. ഒരു സിനിമയെടുക്കുന്നുവെങ്കില് മമ്മൂട്ടിയോടുമാത്രം സംസാരിച്ചാല്‍...
 - 
തിരുവനന്തപുരം: സീരിയല്‍ താരം അര്‍ച്ചന വിവാഹിതയാവുന്നു. ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന മനോജാണ് വരന്. ഇരു വീട്ടുകാരും വിവാഹക്കാര്യം സംസാരിച്ചു...
 - 
കോട്ടയം: മഞ്ജു വാര്യര്‍ അഭിനയരംഗത്തേയ്ക്ക് തിരിച്ചുവരില്ലെന്ന് ദിലീപ്. ഇത് ഇത്ര ചര്‍ച്ചചെയ്യേണ്ട കാര്യം പോലുമല്ലെന്നും ഒരു വനിതാ പ്രസ...
 - 
ബാംഗ്ലൂര്‍: അനാശാസ്യത്തിന് തെലുങ്ക് നടി യമുന അറസ്റ്റിലായി. ഒരു ഐ ടി കമ്പനിയുടെ സി ഇ ഒ വേണുഗോപാലിനൊപ്പമാണ് യമുനയും അറസ്റ്റിലായത്. ഇവരു...
 - 
തിരുവനന്തപുരം: ഏഷ്യാനെറ്റിന്റെ ഏറെ ജനപ്രീതിയാര്‍ജിച്ച പ്രോഗ്രാമായ ഐഡിയ സ്റ്റാര്‍ സിംഗറിന് താമസിയാതെ തിരശീല വീണേക്കും. സീസണ് അഞ്ചോടെ പരിപ...
 - 
മെല്സേജ്ഘട്ട് (മഹാരാഷ്ട്ര): മോഹന്‍ലാല്‍ നയകനായി അഭിനയിച്ച ഛായാമുഖി നാടകത്തിന്റെ രചയിതാവ് പ്രശാന്ത് നാരായണന് ഗാനരചയിതാവിന്റെ കുപ്പായം...
 - 
കോട്ടയം: സിനിമയില്‍ എത്തിയശേഷം തനിക്ക് പ്രണയം തോന്നിയത് മംമ്ത മോഹന്ദാസിനോടാണെന്ന് യുവതാരം ആസിഫ് അലി. റീമ കല്ലിങ്കല്‍, അര്‍ച്ചന കവി, ...
 - 
കൊച്ചി: പൃഥിരാജിനെയും തന്നെയും ചേര്‍ത്ത് പരക്കുന്ന കഥകള്‍ വെറും ഗോസിപ്പാണെന്ന് നടി സംവൃത. ഇത്തരം ഗോസിപ്പുകള്‍ക്ക് താന്‍ വലിയ പ്രാധാന്യം ...
 - 
ഹൈദ്രാബാദ്: തമിഴിലെ മുടിചൂടാമന്നനായ രജനീകാന്ത് തന്നെ ചതിച്ചതായി തെലുങ്കിലെ സൂപ്പര്‍ താരം ചിരംഞ്ജീവി. ആദ്യം രാഷ്ട്രീയത്തിലേക്ക് ഇറങ്ങി...
 - 
ബീജിംഗ്: തലയോട്ടിയില്‍ തറച്ചുകയറിയ കത്തിയുമായി യുവാവ് ജീവിച്ചത് നാല് വര്‍ഷം. കഴിഞ്ഞദിവസം ഈ കത്തി ഓപ്പറേഷനിലൂടെ പുറത്തെടുത്തപ്പോള്‍ അത്...
 
advt
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)









 
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ