മെല്‍ബണ്‍: ഇന്നത്തെ സ്ഥിതി തുടര്‍ന്നാല്‍ വരുന്ന ഒന്നര ദശാബദ്ധത്തിനിടെ ഓസ്‌ട്രേലിയ ഇന്തയന്‍ കുടിയേറ്റക്കാരുടെ പിടിയിലമരുമെന്ന് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയയില്‍ ഇന്ത്യാക്കാര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിക്കുന്നതിന് പ്രധാന കാരണങ്ങളിലൊന്നും ഇതാണത്രേ.
വരുന്ന 15 വര്‍ഷത്തിനകം ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ജനവിഭാഗമായി ഇന്ത്യന്‍ കുടിയേറ്റക്കാര്‍ മാറുമെന്ന് ഓസ്‌ട്രേലിയ ആസ്ഥാനമായ ഡെയ്‌ലി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. തൊട്ടുപിറകേ ചൈനാക്കാരും ഉണ്ടാകും. ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നും വന്‍തോതിലായിരിക്കും കുടിയേറ്റമുണ്ടാകുക.
അതേസമയം തദ്ദേശവാസികളായ ഓസ്‌ട്രേലിയക്കാര്‍ തങ്ങളുടെ മാതൃരാജ്യത്ത് ന്യൂനപക്ഷ വിഭാഗമായി മാറുകയും ചെയ്യുമെന്ന് ഡെമോഗ്രാഫിക് കണ്‍സള്‍ട്ടന്റ് മാക്രോപ്ലാന്‍ ഓസ്‌ട്രേലിയയെ ഉദ്ദരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവില്‍ ബ്രിട്ടനില്‍നിന്നുമാണ് കൂടുതല്‍ കുടിയേറ്റക്കാര്‍. 14.2 ശതമാനം. 11.4 ശതമാനം കുടിയേറ്റക്കാര്‍ ന്യൂസിലാന്‍ഡില്‍നിന്നും 11.2 ശതമാനം പേര്‍ ഇന്ത്യയില്‍നിന്നും 10.5 ശതമാനംപേര്‍ ചൈനയില്‍നിന്നും 5.3 ശതമാനംപേര്‍ ദക്ഷിണാഫ്രിക്കയില്‍നിന്നുമുള്ളവരാണ്. 2006 ലെ സെന്‍സസ് പ്രകാരം രാജ്യത്ത് നിലവിലുള്ള ജനസംഖ്യയുടെ 40 ശതമാനംപേരും കുടിയേറ്റക്കാരാണ്. 2025 ആകുമ്പോള്‍ ഇത് 50 ശതമാനത്തിനും മുകളിലേക്ക് വളരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ലേബലുകള്‍
- എയര്‍ലൈന്‍സ് (39)
- ഓട്ടോമോട്ടീവ് (92)
- ഓഹരി (70)
- കായികം (28)
- കാര്‍ഷികം (11)
- ടെലികോം (25)
- വിനോദം (106)
- വിപണി (68)
- വ്യവസായം (60)
- സാങ്കേതികം (89)
- സാമൂഹികം (98)
- സാമ്പത്തികം (155)
- സിനിമ (398)
- റിയല്‍ എസ്റ്റേറ്റ് (9)
ജനപ്രിയ പോസ്റ്റുകള്‍
advt
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)









0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ