ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

1.32 ലക്ഷത്തിന്റെ ചെറുകാറുമായി നിസാന്‍ വരുന്നു

Buzz It
2010 ഏപ്രിൽ 17, ശനിയാഴ്‌ച

മുംബൈ: ടാറ്റാ നാനോയ്‌ക്ക്‌ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട്‌ നിസാനും ചെറുകാര്‍ വിപണിയിലേക്ക്‌. നാനോ നല്‍കുന്ന വിലക്കുറവിന്റെ ആനുകൂല്യം അതേപോലെ ഉപഭോക്താക്കള്‍ക്ക്‌ നല്‍കാനാണ്‌ നിസാനും പദ്ധതിയിടുന്നത്‌.
മൂവായിരം ഡോളര്‍ ആണ്‌ ഇപ്പോള്‍ ഈകാറിന്‌ നിശ്ചയിച്ചിരിക്കുന്ന വില. ഇന്നത്തെ വിനിമയനിരക്ക്‌ അനുസരിച്ച്‌ 1.32 ലക്ഷം രൂപയാകും ഇത്‌.
ബജാജുമായി സഹകരിച്ചാവും നിസാന്റെ ചെറുകാര്‍ പുറത്തുവരുക. രണ്ടു കമ്പനികളും ഇത്‌ സംബന്ധിച്ച്‌ ചര്‍ച്ച നടത്തിവരുകയാണ്‌. ചര്‍ച്ചകള്‍ ഫലവത്തായാല്‍ കാര്‍ വിപണിയിലേക്കുള്ള ബജാജിന്റെ കടന്നുവരവിനും ഈ സംരംഭം സാക്ഷ്യം വഹിക്കും.
നാനോയുടെ വിജയത്തിനുശേഷം മാരുതി അടക്കമുള്ള പ്രമുഖ കാര്‍ കമ്പനികളെല്ലാം ചെറുകാര്‍ വിപണിയിലേക്ക്‌ പ്രേവശിച്ചിരുന്നു. പക്ഷേ ഈ കമ്പനികള്‍ക്ക്‌ ആര്‍ക്കും വിലയില്‍ അത്ര കുറവ്‌ വരുത്താന്‍ കഴിഞ്ഞിട്ടില്ല. രണ്ട്‌ ലക്ഷം രൂപയായിരുന്നു ഈ കാറുകളുടെ ഏറ്റവും കുറഞ്ഞവില.
ടാറ്റോ നാനോയ്‌ക്ക്‌ അപ്പോഴും ആവശ്യക്കാര്‍ ഏറിയത്‌ ഒരു ലക്ഷം രൂപയ്‌ക്ക്‌ കാര്‍ ലഭിക്കുമെന്നതിനാലാണ്‌. നാനോയുടെ വിലയില്‍ ചെറിയ വര്‍ധനവ്‌ വരുമെന്ന്‌ അടുത്തിടെയായുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്‌. അങ്ങനെയെങ്കില്‍ നാനോ വില്‍ക്കാന്‍ ഉേദ്ദശിക്കുന്ന പുതിയ വിലയ്‌ക്ക്‌ തന്നെയായിരിക്കും നിസാനും ചെറുകാര്‍ വിപണിയിലിറക്കുക.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ