ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഒരു വിഷപാമ്പിനെ പിടിക്കാന്‍ ഒരുലക്ഷം യൂറോ

Buzz It
2010, ഏപ്രിൽ 12, തിങ്കളാഴ്‌ച

മ്യൂല്‍ഹെയ്‌ം: കൂട്ടില്‍നിന്നും പുറത്തുചാടിയ 30 സെന്റീമീറ്റര്‍ നീളമുള്ള ഒരു വിഷപ്പാമ്പിനെ പിടികൂടാന്‍ ജര്‍മ്മനിയിലെ മ്യൂല്‍ഹെയ്‌ം പ്രാദേശിക ഭരണകൂടം ചെലവഴിച്ചത്‌ ഒരു ലക്ഷം യൂറോ. പാമ്പിന്റെ വിലയാകട്ടെ 70 യൂറോയും. മൂന്നാഴ്‌ചത്തെ ശ്രമത്തിനൊടുവില്‍ പാമ്പിനെ കണ്ടെത്തിയെങ്കിലും അപ്പോഴേക്കും അത്‌ മരിച്ചിരുന്നു. നഗരത്തിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലാണ്‌ സംഭവം.
കൊടിയവിഷമുള്ള മൂര്‍ഖന്‍ പാമ്പാണ്‌ കൂടിന്‌ പുറത്തുചാടിയത്‌. ഇതോടെ അപാര്‍ട്ട്‌മെന്റ്‌ നിവാസികള്‍ ആശങ്കയിലായി. ഫയര്‍ഫോഴ്‌സ്‌ ജീവനക്കാര്‍ ഉടന്‍ സ്ഥലത്തെത്തി. ആദ്യം അപാര്‍ട്ട്‌മെന്റില്‍നിന്നും പുറത്തേക്കുള്ള എല്ലാ വഴികളും അടച്ചുസീല്‍ചെയ്‌തു. പിന്നീട്‌ ഓരോ ഫ്‌ളാറ്റായി അരിച്ചുപെറുക്കി. ഫര്‍ണിച്ചറുകള്‍ അടക്കം മാറ്റിയിട്ടായിരുന്നു പരിശോധന. മൂന്നാഴ്‌ച നീണ്ട പരിശോധനയ്‌ക്കൊടുവില്‍ റൂഫ്‌ ടോപ്പില്‍നിന്നും മൂര്‍ഖന്റെ മൃതദേഹം കണ്ടെടുത്തു.
ഇതിന്‌ ചെലവാക്കേണ്ടിവന്ന ഒരു ലക്ഷം യൂറോയും അപാര്‍ട്ട്‌മെന്റുകാരില്‍നിന്നും തിരിച്ചുപിടിക്കാനാണ്‌ അധികൃതരുടെ ഉദ്ദേശം. പാമ്പിന്റെ ഉടമസ്ഥന്‍ 60,000 യൂറോയും മറ്റ്‌ ഫ്‌ളാറ്റ്‌ ഉടമകള്‍ എല്ലാവരും ചേര്‍ന്ന്‌ 40,000 യൂറോയും അടയ്‌ക്കണമെന്ന നിര്‍ദ്ദേശം അധികൃതര്‍ നല്‍കിക്കഴിഞ്ഞു. പക്ഷേ ഈ തുക തിരിച്ചുകിട്ടുമെന്ന്‌ അവര്‍ക്ക്‌ യാതൊരു പ്രതീക്ഷയുമില്ല. കാരണം പാമ്പിനെ വളര്‍ത്തയയാള്‍ തൊഴില്‍ രഹിതനാണെന്നതുതന്നെ.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ