ഇന്ന് ലോക വനിതാദിനം
അസോസിയേറ്റഡ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്‌ട്രി (അസോച്ചം) നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. പൊതുമേഖലാ സ്ഥാപനങ്ങളില്‍ മാന്യമായ ശമ്പളം ലഭിക്കുന്നുണ്ട്. ജോലിയില്‍ സംതൃപ്‌തിയും ലഭിക്കും. കുടുംബജീവിതം സുഗമമായി മുന്നോട്ടു കൊണ്ടുപോകാന്‍ സഹായിക്കുന്ന ജോലി സമയമാണ് പൊതുമേഖലയിലുള്ളത്. സ്ഥാപനത്തിലെ ആരോഗ്യപരമായ അന്തരീക്ഷവും തൊഴില്‍ സുരക്ഷയും സ്‌ത്രീകളെ പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് അടുപ്പിക്കുന്നു.
ബിസിനസ് പ്രൊസസ് ഔട്ട് സോഴ്‌സിംഗ് (ബി പി ഒ), നോളഡ്‌ജ് പ്രൊസസ് ഔട്ട്‌സോഴ്‌സിംഗ് (കെ പി ഒ) എന്നീ മേഖലകളില്‍ ജോലിചെയ്യുന്ന വനിതകള്‍ക്ക് തങ്ങളുടെ ജോലി ഒട്ടും സംതൃപ്‌തി നല്‍കുന്നില്ലെന്നാണ് പഠനത്തില്‍ കണ്ടെത്തിയതെന്ന് അസോചം പ്രസിഡന്റ് സ്വാതി പിരമല്‍ പറഞ്ഞു. more...
വനിതകളുടെ വ്യക്തിപരമായ വികസനത്തിനും ഉയര്‍ച്ചയ്‌ക്കും ഈ മേഖലയില്‍ നിയന്ത്രണങ്ങള്‍ ഏറെയാണ്. തീരുമാനങ്ങള്‍ എടുക്കുന്നതിലും സ്‌ത്രീകള്‍ക്ക് കാര്യമായ വേഷം ലഭിക്കുന്നില്ല. ടാര്‍ജറ്റ് കൈവരിക്കാനുള്ള നെട്ടോട്ടം ഇവര്‍ക്ക് മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
പൊതുവേ സ്‌ത്രീകള്‍ കുടുതല്‍ ജോലയിചെയ്യുന്ന ബാങ്കിംഗ്, ഫിനാന്‍സ്, വൈ്യദുതി, പെട്രോളിയം, കണ്‍സള്‍ട്ടന്‍സി കമ്പനി ജീവനക്കാര്‍ക്കിടയിലാണ് അസോചം പഠനം നടത്തിയത്. 11 സംസ്ഥാനങ്ങളില്‍നിന്നായി 773 പേരുടെ അഭിപ്രായങ്ങളും സംഘം ആരാഞ്ഞിരുന്നു. മെട്രോ നഗരവാസികളാണ് ഇതില്‍ ബഹുഭൂരിപക്ഷവും.
മീഡിയ, കാര്‍ഷികാധിഷ്‌ഠിത വ്യവസായം, ഐ ടി തുടങ്ങിയ മേഖലകളിലെ വനിതകള്‍ ഏറെ പ്രതിസന്ധികള്‍ നേരിടുന്നതായും റിപ്പോര്‍ട്ടില്‍ ചുണ്ടിക്കാട്ടുന്നു. ഈ മേഖലകളില്‍ തൊഴില്‍ ദായകര്‍ വനിതകളെക്കാള്‍ പുരുഷന്‍മാരെ കുടുതലായി ജോലിക്ക് നിയമിക്കാനാണ് താത്‌പര്യം കാട്ടുന്നതതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.









0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ