ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

അമ്മ നിലപാട്‌ മാറ്റുന്നു; തിലകന്‍ ഉറച്ചുതന്നെ

Buzz It
2010 മാർച്ച് 8, തിങ്കളാഴ്‌ച

തിരുവന്തപുരം: സിനിമലോകത്തെ പ്രശ്‌നത്തില്‍ അഭിനേതാക്കളുടെ സംഘടനയായ അമ്മ നിലപാട്‌ മാറ്റുന്നു. കടുത്ത നടപടികളുമായി മുന്നോട്ടുപോയിരുന്ന അമ്മ ഭാരവാഹികള്‍ ഇപ്പോള്‍ തിലകനെ ഫെഫ്‌ക സിനിമകളില്‍നിന്നും വിലക്കിയ നടപടിയില്‍ ഇടപെടാന്‍ സന്നദ്ധത അറിയിച്ചു. തിലകനെ അമ്മയില്‍നിന്നും പുറത്താക്കിയാല്‍ പ്രശ്‌നം കൂടുതല്‍ വഷളാകുകയേയുള്ളൂവെന്ന തിരിച്ചറിവിന്‌ കരുത്തേറിയതാണ്‌ ഈ നിലപാട്‌ മാറ്റത്തിനു കാരണം.
തുടര്‍ച്ചയായ രണ്ടാം പ്രാവശ്യവും തിലകന്‍ അച്ചടക്ക സമിതിക്ക്‌ മുമ്പാകെ എത്താതെ മാറിനിന്നപ്പോള്‍ കഴിഞ്ഞ പ്രാവശ്യം ഉണ്ടായ ആവേശമൊന്നും ഇക്കുറി അമ്മ ഭാരവാഹികള്‍ പ്രകടിപ്പിച്ചില്ല. തിലകനെ എങ്ങനെയും അമ്മയ്‌ക്കൊപ്പം നിര്‍ത്തി പ്രശ്‌നം പരിഹരിക്കാനാണ്‌ നേതൃത്വത്തിന്റെ ശ്രമം. അതിലൂടെ മാക്ട അസോസിയേഷന്‍ അംഗങ്ങളെ വീണ്ടും വീട്ടിലിരുത്തിക്കാനാണ്‌ അവര്‍ ലക്ഷ്യമിടുന്നത്‌.                           more...

തിലകന്‍ പ്രശ്‌നം യഥാര്‍ത്ഥത്തില്‍ കരുേത്തകിയത്‌ മാക്ടയുടെ സമരങ്ങള്‍ക്കാണ്‌. മാക്ടയാവട്ടെ പ്രത്യക്ഷ സമരത്തിലേക്ക്‌ നീങ്ങുകയുമാണ്‌. ഇനിയും തിലകന്‍ മാക്ടയ്‌ക്കൊപ്പം നില്‍ക്കുന്നത്‌ ദോഷം ചെയ്യുക അമ്മയ്‌ക്കുതന്നെയായിരിക്കും.
സിനിമ വിവാദമുണ്ടായശേഷം പൊതുസമൂഹത്തില്‍നിന്നും തിലകന്‌ അനുകൂലമായുണ്ടായ വികാരം അമ്മ ഭാരവാഹികള്‍ക്ക്‌ അലോസരം സൃഷ്ടിക്കുന്നുണ്ട്‌. അതുകൊണ്ടുതന്നെ തിലകനെതിരെ നടപടിയെടുത്താല്‍ പ്രശ്‌നം കൂടുതല്‍ വഷളാവുകയേയുള്ളൂവെന്ന്‌ അമ്മ അംഗങ്ങളില്‍ ചെറുതല്ലാത്ത ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.
തിലകന്‍ അച്ചടക്ക സമിതിക്ക്‌ മുന്നില്‍ ഹാജരായില്ലെങ്കില്‍ അങ്ങോട്ടുചെന്ന്‌ കാണുമെന്ന അമ്മ ഭാരവാഹികളുടെ പ്രഖ്യാപനത്തിനു പിന്നില്‍ കാണുന്നത്‌ ഈ അടവുതന്ത്രമാണ്‌. തിലകന്‍ ക്ഷമചോദിച്ചുവെന്നും അതിനാല്‍ നടപടി ഒഴിവാക്കുന്നുവെന്നും പ്രഖ്യാപിച്ച്‌ പ്രശ്‌നത്തില്‍നിന്നും തലയൂരാനുള്ള ശ്രമമാണിത്‌. ഇതിന്റെ അടിസ്ഥാനത്തില്‍ സൂപ്പര്‍ സ്‌റ്റാറുകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഫെഫ്‌ക തിലകനെതിരായ വിലക്ക്‌ പിന്‍വലിക്കുകയും ചെയ്യും.
ഇക്കാര്യം അറിയാവുന്നതുകൊണ്ടാണ്‌ അച്ചടക്ക സമിതിക്ക്‌ മുന്നില്‍ എത്തുന്ന പ്രശ്‌നമില്ലെന്ന്‌ തിലകന്‍ ആവര്‍ത്തിക്കുന്നത്‌. കഴിഞ്ഞ ഒരു വര്‍ഷമായി ജോലിയില്ലാതെ പട്ടിണിയില്‍ കഴിയുന്ന മാക്ട അംഗങ്ങളുടെ പ്രശ്‌നം പരിഹരിക്കുന്നതിനാണ്‌ തിലകന്‍ മുന്നിട്ടുനില്‍ക്കുന്നത്‌. ഇത്‌ തടയുകയാണ്‌ അമ്മയുടെ ലക്ഷ്യം.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ