ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

എച്ച്‌ പിയുടെ ലാപ്‌ടോപ്പില്‍ സങ്കേതിക പിഴവ്‌: ചൈന

Buzz It
2010, മാർച്ച് 20, ശനിയാഴ്‌ച

ബൈയ്‌ജിംഗ്‌: ചൈനയില്‍ വില്‍ക്കുന്ന എച്ച്‌ പിയുടെ ലാപ്‌ടോപ്പുകളില്‍ സാങ്കേതിക തകരാറുകള്‍ ഉള്ളതായി ചൈനീസ്‌ അധികൃതര്‍ ആരോപിച്ചു. ചൈനയിലെ ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം നടത്തിയ പരിശോധനയിലാണ്‌ ഇക്കാര്യം കണ്ടെത്തിയത്‌. രാജ്യത്തെ ഉപഭോക്തൃ സംരക്ഷണ നിയമങ്ങളെ അവഗണിച്ചാണ്‌ എച്ച്‌ പി മുന്നോട്ടുപോകുന്നതെന്നും അധികൃതര്‍ കുറ്റപ്പെടുത്തുന്നു.
ഉപഭോക്താക്കളില്‍നിന്നും വ്യാപക പരാതി ലഭിച്ചപ്പോഴാണ്‌ ഇക്കാര്യം അന്വേഷിക്കാന്‍ ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം തീരുമാനിച്ചത്‌. വിഡിയോ കാര്‍ഡ്‌, സ്‌ക്രീിന്‍ ഡിസ്‌പ്ലേ എന്നിവയിലാണ്‌ തകരാര്‍ കണ്ടെത്തിയിട്ടുള്ളത്‌. മോശം വീഡിയോ കാര്‍ഡ്‌ ഉപയോഗിക്കുക വഴി ലാപ്‌ ടോപ്‌ പെട്ടെന്ന്‌ ചൂടാകുകയും അതുവഴി കംപ്യൂട്ടര്‍ കേടാവുകയും ചെയ്യുന്നുണ്ട്‌.
കേടുവന്ന സാധനങ്ങള്‍ നന്നാക്കി കൊടുക്കുകയോ മാറ്റിക്കൊടുക്കുകയോ പണം തിരികെ കൊടുക്കുകയോ വേണമെന്നാണ്‌ ചൈനീസ്‌ നിയമം. എന്നാല്‍ ഇത്‌ എച്ച്‌ പി ബോധപൂര്‍വം അവഗണിക്കുകയാണ്‌. ഇത്‌ സംബന്ധിച്ച ഉപഭോക്താക്കളുടെ പരാതികളില്‍ ഒന്നിലും അവര്‍ ശരിയായ നടപടി സ്വീകരിച്ചിട്ടില്ല.
2007 ല്‍ എച്ച്‌ പിക്ക്‌ പരാതി നല്‍കിയിരുന്നവരില്‍ 170 പേരാണ്‌ അടുത്തിടെ ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗത്തെ സമീപിച്ചത്‌. എച്ച്‌ പിക്ക്‌ പരാതി നല്‍കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഫലമുണ്ടായില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. എച്ച്‌ പിയുടെ കംപ്യൂട്ടറുകള്‍ തിരിച്ചുവിളിപ്പിക്കണമെന്നും ഈ പ്രശ്‌നം സര്‍ക്കാര്‍ അന്വേഷിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ