ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

അതെന്റെ ഗേള്‍ ഫ്രണ്ട്‌: യുവരാജ്‌ സിംഗ്‌

Buzz It
2010, മാർച്ച് 19, വെള്ളിയാഴ്‌ച

ബംഗലൂരു: കഴിഞ്ഞദിവസം ഐ പി എല്‍ മാച്ചിനായി ബാംഗ്ലൂരിലെത്തിയപ്പോള്‍ തനിക്കൊപ്പം ഉണ്ടായിരുന്നത്‌ തന്റെ ഗേള്‍ഫ്രണ്ട്‌ ആണെന്ന്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിലെ ുവരാജാവായ യുവരാജ്‌സിംഗ്‌. മോഡലായ ആഞ്ചല്‍ കുമാര്‍ ആണ്‌ അന്ന്‌ യുവരാജിനൊപ്പം ഉണ്ടായിരുന്നത്‌. ഒരു മാട്രിമോണിയല്‍ പോര്‍ട്ടലിന്റെ സി ഇ ഒയായ അനുപം മിത്തലിന്റെ കാമുകിയായാണ്‌ ആഞ്ചല്‍ അറിയപ്പെടുന്നത്‌.
കഴിഞ്ഞദിവസം ഒരു പാര്‍ട്ടിക്കിടെ യുവിയുമൊത്ത്‌ ആഞ്ചല്‍ നൃത്തം ചെയ്‌തിരുന്നു. ഈ വേളയിലാണ്‌ ഇരുവരെയും മറ്റുള്ളവര്‍ ശ്രദ്ധിക്കുന്നത്‌. വിജയ്‌മല്ല്യയുടെ പുത്രനും ബാംഗലൂരു റോയല്‍ ചലഞ്ചേഴ്‌സ്‌ ഉടമയുമായ സിദ്ദാര്‍ത്ഥയാണ്‌ പാര്‍ട്ടി സംഘടിപ്പിച്ചത്‌. പാര്‍ട്ടിക്കിടയിലാണ്‌ ആഞ്ചല്‍ തന്റെ ഗേള്‍ഫ്രണ്ട്‌ ആണെന്ന്‌ യുവി പ്രഖ്യാപിച്ചത്‌. തുടര്‍ന്ന്‌ ഇരുവരും ചേര്‍ന്നുള്ള ഫോട്ടോ എടുക്കാന്‍ ഫോട്ടോ ഗ്രാഫര്‍മാര്‍ തിക്കും തിരക്കും കൂട്ടിയെങ്കിലും യുവരാജ്‌ അവരെ നിരാശപ്പെടുത്തുകയായിരുന്നു.
നിരവധി ബോളിവുഡ്‌ താരങ്ങളുടെ പേരുമായി യുവരാജിനെ നേരത്തേ ബന്ധിപ്പിച്ചിരുന്നു. അതില്‍നിന്നൊക്കെ വ്യത്യസ്‌തമാണ്‌ ഈ ബന്ധം എന്നാണ്‌ യുവരാജ്‌ പറഞ്ഞിട്ടുള്ളത്‌. ഗോതമ്പിന്റെ നിറമുള്ള ഈ പഞ്ചാബി പെണ്‍കൊടിയുമായുള്ള ബന്ധം കുറച്ചു സീരിയസ്‌ ആണത്രേ.
ബോളിവുഡ്‌ താരസുന്ദരി കിം ശര്‍മയായിരുന്നു യുവിയുടെ മനസ്‌ ആദ്യം ഇളക്കിയത്‌. ഏറെക്കാലം നീണ്ടുനിന്ന ഈ ബന്ധം സുദൃഡമായിരുന്നു. എന്നാല്‍ വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന്‌ ഇരുവര്‍ക്കും വിവാഹിതരാകാന്‍ സാധിച്ചില്ല. അതിനുശേഷം നിരവധി പ്രണയബന്ധങ്ങളാണ്‌ യുവിക്കുണ്ടായത്‌. ദീപിക പഡുക്കോണ്‍ മുതല്‍ ഗ്രേസ്‌ വെര ഈ ലിസ്‌റ്റിലുണ്ട്‌. ഇതില്‍ ദീപിക പഡുക്കോണും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ