ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

അക്ഷയ്‌ കുമാറിനെ ബൗളിംഗ്‌ പഠിപ്പിക്കാന്‍ വാസിം അക്രം

Buzz It
2010 ഫെബ്രുവരി 5, വെള്ളിയാഴ്‌ച

ലണ്ടന്‍: ബോളിവുഡ്‌ താരം അക്ഷയ്‌കുമാറിനെ ബൗളിംഗ്‌ പഠിപ്പിക്കാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ്‌ ടീമിന്റെ മുന്‍ ക്യാപ്‌ടനും ബൗളിംഗ്‌ ഇതിഹാസവുമായ വാസിം അക്രം എത്തുന്നു. ഒപ്പം അക്രത്തിലന്റെ ക്രിക്കറ്റിലെ ഗുരുനാഥന്‍ ഇമ്രാന്‍ഖാനും. അക്ഷയ്‌ കുമാറിന്റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ടാണ്‌ ഇരുവരുടെയും വരവ്‌.
പത്‌നിയുടെ ആകസ്‌മിക മരണത്തിനെ തുടര്‍ന്ന്‌ പാകിസ്ഥാനിലേക്കുപോയ വാസിം അക്രം താമസിയാതെ തിരിച്ചെത്തുമെന്നാണ്‌ പ്രതീക്ഷ. അക്ഷയ്‌ കുമാര്‍ പ്രമുഖ ക്രിക്കറ്റ്‌ താരത്തിന്റെ വേഷത്തിലെത്തുന്നതാണ്‌ പുതിയ ചിത്രം. ഇംഗ്ലണ്ടിലെ പ്രശസ്‌തമായ ലോര്‍ഡ്‌സ്‌ ഗ്രൗണ്ടിലാണ്‌ സിനിമയുടെ അവസാനരംഗം ഷൂട്ട്‌ ചെയ്യുന്നത്‌. അവസാനമത്സരത്തില്‍ അക്രമും ഇമ്രാനും വേഷമണിയാനും സാധ്യതയുണ്ട്‌.
ക്രിക്കറ്റില്‍നിന്നും വിരമിച്ച പ്രമുഖ കളിക്കാരെയൊക്കെ ഈ രംഗത്തില്‍ പങ്കെടുപ്പിക്കാനാണ്‌ ശ്രമം. മികച്ച ബൗളറായി അക്ഷയ്‌ എത്തുമ്പോള്‍ തന്റെ ബാറ്റിംഗ്‌ പാടവം പ്രദര്‍ശിപ്പിക്കാനുള്ള അവസരം ജോണ്‍ എബ്രഹാമിനെയും കാത്തിരിക്കുന്നുണ്ട്‌. ശേഷം വെള്ളിത്തിരയില്‍...

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ