ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

സ്വാതന്ത്ര്യ സമരപോരാളിയുടെ സംരക്ഷണത്തിന്‌ ബിഗ്‌ ബി

Buzz It
2010 ഫെബ്രുവരി 18, വ്യാഴാഴ്‌ച

ന്യൂഡല്‍ഹി: ബിഹാര്‍ സര്‍ക്കാര്‍ പെന്‍ഷന്‍ നിഷേധിച്ച 90 കാരിയായ സ്വാതന്ത്ര്യ സമരസേനാനിയുടെ രക്ഷയ്‌ക്ക്‌ ബിഗ്‌ ബി രംഗത്തെത്തി. പെന്‍ഷന്‍ കുടിശികയ്‌ക്കായി ഇപ്പോഴും സമരരംഗത്തുള്ള ഗായത്രീ ദേവിയുടെ സംരക്ഷണമാണ്‌ അഞ്ചുവര്‍ഷത്തേക്ക്‌ അമതാഭ്‌ ബച്ചന്‍ ഏറ്റെടുത്തിട്ടുള്ളത്‌.
ബിഹാറുകാരിയായ ഗായത്രീദേവി അറിയപ്പെടുന്ന സ്വാതന്ത്ര്യസമര സേനാനിയാണ്‌. എന്നിട്ടും 1997 ല്‍ തന്റെ 80 ാം വയസിലാണ്‌ ഗായത്രി ദേവിക്ക്‌ പെന്‍ഷന്‍ കിട്ടിതുടങ്ങിയത്‌. ബിഹാര്‍ സര്‍ക്കാരിന്റെ സമ്മാന്‍ പെന്‍ഷന്‍ പദ്ധതി പ്രകാരമായിരുന്നു ഇത്‌ ലഭിച്ചത്‌. പ്രതിമാസം 3,500 രൂപയായിരുന്നു പെന്‍ഷന്‍.
പക്ഷേ അഞ്ച്‌ വര്‍ഷത്തിനുശേഷം പെന്‍ഷന്‍ നിഷേധിച്ചു. ഗായത്രീദേവി വ്യാജ സ്വാതന്ത്ര്യസമര സേനാനിയാണെന്ന അധികൃതരുടെ `കണ്ടെത്തലി'നെ തുടര്‍ന്നായിരുന്നു ഇത്‌. അതോടെ അവര്‍ പ്രതിഷേധവുമായി രംത്തെത്തി. മാധ്യമങ്ങളുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന്‌ സര്‍ക്കാര്‍ അടുത്തിടെ ഇക്കാര്യത്തില്‍ വീണ്ടുവിചാരത്തിന്‌ തയ്യാറായെങ്കിലും പെന്‍ഷന്‍ കുടിശിക ഇനിയും നല്‍കിയിട്ടില്ല.
ഈ കുടിശിക നേടിയെടുക്കാനുള്ള ഗായത്രീദേവിയുടെ ശ്രമങ്ങള്‍ക്ക്‌ പിന്തുണയുമായാണ്‌ ബിഗ്‌ ബി രംത്തെത്തിയത്‌. അടുത്ത അഞ്ചുവര്‍ഷത്തേക്ക്‌ അവരുടെ ചുമതല ഏറ്റെടുക്കാനും ഈ 67 കാരന്‍ തയ്യാറായിട്ടുണ്ട്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ