ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ആര്യ 2: ദിവസം 3; കളക്ഷന്‍ 67 ലക്ഷം

Buzz It
2010 ഫെബ്രുവരി 10, ബുധനാഴ്‌ച

ആര്യ 2 തരംഗമാകുന്നു  
അല്ലു അര്‍ജ്ജുന്‍ അഥവാ മല്ലു അര്‍ജ്ജുന്‍

തിരുവനന്തപുരം: മലയാള സിനിമയിലെ നടന്‍മാര്‍ തമ്മില്‍ തല്ലുമ്പോള്‍ തെലുങ്കിലെ സൂപ്പര്‍ താരം അല്ലു അര്‍ജുന്‍ കേരളക്കര കീഴടക്കുന്നു. ആര്യയുടെ രണ്ടാം പതിപ്പുമായി എത്തിയ അല്ലു അര്‍ജുന്‍ വെറും മൂന്ന്‌ ദിവസംകൊണ്ട്‌ 67 ലക്ഷം രൂപയുടെ കളക്ഷനാണ്‌ കേരളത്തില്‍നിന്നും വാരിക്കൂട്ടിയത്‌. കഴിഞ്ഞ വെള്ളിയാഴ്‌ച സംസ്ഥാനത്തെ 65 തിയേറ്ററുകളിലാണ്‌ മലയാളത്തിലേക്ക്‌ മൊഴിമാറ്റിയ ആര്യ രണ്ട്‌ പ്രദര്‍ശിപ്പിച്ചു തുടങ്ങിയത്‌.
മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങള്‍പോലും ഒരാഴ്‌ചപോലും ഹൗസ്‌ഫുള്‍ ആയി ഓടാത്ത സ്ഥലത്താണ്‌ അന്യഭാഷ ചിത്രം വന്‍ കളക്ഷന്‍ നേടുന്നത്‌. വ്യാജ സി ഡിയും തിയേറ്ററുകളിലെ വര്‍ധിച്ച ടിക്കറ്റ്‌ നിരക്കുമൊന്നും ഈ ചിത്രങ്ങള്‍ക്ക്‌ പ്രതിബന്ധം സൃഷ്ടിക്കുന്നില്ല.
അല്ലു അര്‍ജുന്‍ വീണ്ടും കേരളത്തില്‍ തരംഗമാകുന്നതായാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. പ്രിഥ്യുരാജ്‌, ജയസൂര്യ, ദിലീപ്‌ തുടങ്ങിയ യുവതാരങ്ങളെക്കാള്‍ മലയാളത്തില്‍ ഇപ്പോള്‍ സ്വീകാര്യത അല്ലുവിനാണ്‌. ആര്യ, ഹാപ്പി തുടങ്ങിയ അല്ലു ചിത്രങ്ങളും േനരത്തേ മൊഴിമാറി മലയാളത്തില്‍ എത്തിയിരുന്നു. ഇവയും വന്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളാണ്‌.
അടുത്തിടെ ഒരു ടെലിവിഷന്‍ ചാനലിന്റെ അവാര്‍ഡ്‌ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തെത്തിയ അല്ലുവിനെ `മല്ലു അര്‍ജ്ജുന്‍' എന്ന്‌ വിശേഷിപ്പിച്ചാണ്‌ ആരാധകര്‍ സ്വീകരിച്ചത്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ