ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

സീനത്ത്‌ അമനുവേണ്ടി ലത പാടുന്നു; 25 വര്‍ഷത്തിനുശേഷം

Buzz It
2010 ഫെബ്രുവരി 27, ശനിയാഴ്‌ച

മുംബൈ: 1970 കളിലും 80 കളിലും ബോളിവുഡിലെ താരസുന്ദരിയായിരുന്ന സീനത്ത്‌ അമനുവേണ്ടി ലതാമങ്കേഷ്‌കര്‍ വീണ്ടും പാടുന്നു. 25 വര്‍ഷത്തിനുശേഷമാണ്‌ സീനത്ത്‌ അഭിനയിക്കുന്ന ഒരു കഥാപാത്രത്തിനായി ലത പാടുന്നത്‌.
സഞ്‌ജയ്‌ ശര്‍മ്മയുടെ ഡു നോ വൈ... ന ജാനേ ക്യോന്‍ എന്ന പുതിയ ചിത്രത്തിലാണ്‌ ലത പാടുന്നത്‌. ഏറെക്കാലം വിസ്‌മൃതിയിലായിരുന്ന സീനത്ത്‌ അമന്റെ ബോളിവുഡിലേക്കുള്ള മടങ്ങിവരവുകൂടിയാണ്‌ ഈ ചിത്രം.
സീനത്തിന്റെ സുവര്‍ണകാലത്ത്‌ ഹിറ്റായ പല പാട്ടുകളും പാടിയത്‌ ലതാ മങ്കേഷ്‌കറായിരുന്നു. സത്യം ശിവം സുന്ദരം ഉള്‍പ്പെടെയുള്ള പാട്ടുകള്‍ ഇതില്‍ ഉള്‍പ്പെടും. 1985 ല്‍ യാദോം കി കസം എന്ന ചിത്രത്തിലാണ്‌ അവസാനമായി സീനത്തിന്റെ കഥാപാത്രത്തിനുവേണ്ടി ലത പാടിയത്‌.
മറ്റൊരു പുതുമകൂടി ഈ ചിത്രത്തിനുണ്ട്‌. സീനത്തും കബീര്‍ ബേഡിയും വീണ്ടും ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകത. 38 വര്‍ഷത്തിനുശേഷമാണ്‌ ഈ ജോഡി ഒരുമിച്ച്‌ ഒരു ചിത്രത്തിലെത്തുന്നത്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ