ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

നിരത്തുകള്‍ കീഴടക്കാന്‍ യമഹ ആര്‍ എക്‌സ്‌ 100 വീണ്ടുമെത്തുന്നു

Buzz It
2010, ജനുവരി 19, ചൊവ്വാഴ്ച


ന്യൂഡല്‍ഹി: ബൈക്ക്‌ പ്രേമികളുടെ ഇഷ്ട ബ്രാന്‍ഡ്‌ ആയിരുന്ന യമഹ ആര്‍ എക്‌സ്‌ 100 വീണ്ടും വിപണിയിലിറങ്ങുന്നു. എറെ പുതുമകളോടെ എത്തുന്ന ആര്‍ എക്‌സ്‌ 100 ഇക്കുറിയും ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കുമെന്നുതന്നെയാണ്‌ കമ്പനിയുടെ കണക്കുകൂട്ടല്‍. ആദ്യ ബൈക്ക്‌ വിപണിയിലിറങ്ങിയതിന്റെ 25 ാം വാര്‍ഷികത്തിലാണ്‌ ആര്‍ എക്‌സ്‌ 100 വീണ്ടും എത്തുന്നത്‌ എന്ന പ്രത്യേകതയുമുണ്ട്‌.
ടു സ്‌ട്രോക്കില്‍നിന്നും ഫോര്‍ സ്‌ട്രോക്ക്‌ എഞ്ചിനിലേക്കുള്ള മാറ്റമാണ്‌ ഇക്കുറി ആര്‍ എക്‌സ്‌ 100 നെ വ്യത്യസ്‌തനാക്കുന്നത്‌. അതേസമയം ജനപ്രിയ മോഡലില്‍ കാര്യമായ മാറ്റമൊന്നും വരുത്തുകയുമില്ല. സെക്കന്‍ഡ്‌ ഹാന്‍ഡ്‌ വിപണിയില്‍ ആര്‍ എക്‌സ്‌ 100 ന്‌ ഇപ്പോഴുമുള്ള സ്വീകാര്യതയാണ്‌ ഈ മോഡല്‍ വീണ്ടുമിറക്കാന്‍ യമഹക്ക്‌ പ്രേരണയായത്‌.
ഇന്ത്യന്‍ വിപണിയില്‍ 1985 ല്‍ പുറത്തിറങ്ങിയ ആര്‍ എക്‌സ്‌ 100 യുവാക്കളുടെ ഹരമായി മാറിയത്‌ പെട്ടെന്നായിരുന്നു. രാജ്യത്ത്‌ നിലവില്‍വന്ന കര്‍ശന മലിനീകരണ നിയന്ത്രണ നിയമങ്ങളെ തുടര്‍ന്നാണ്‌ ഇതിന്റെ ഉത്‌പാദനം യമഹ നിര്‍ത്തിവച്ചത്‌. ടുസ്‌ട്രോക്കില്‍നിന്നും ഫോര്‍സ്‌ട്രോക്കിലേക്ക്‌ ബൈക്കുകള്‍ മാറ്റണമെന്ന വ്യവസ്ഥയായിരുന്നു ഇതില്‍ പ്രധാനം. 1996 ലാണ്‌ ഈ ബൈക്കിന്റെ ഉത്‌പാദനം യമഹ അവസാനിപ്പിച്ചത്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ