ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

പെന്‍ഷന്‍, ബാങ്കിംഗ്‌ പരിഷ്‌കരണം വേഗത്തിലാക്കും: പ്രധാനമന്ത്രി

Buzz It
2009 നവംബർ 9, തിങ്കളാഴ്‌ച

ന്യൂഡല്‍ഹി: പെന്‍ഷന്‍, ബാങ്കിംഗ്‌ രംഗങ്ങളില്‍ പരിഷ്‌കരണ നടപടികള്‍ വേഗത്തിലാക്കുമെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌. മാന്ദ്യം മറികടക്കാനുള്ള സാമ്പത്തിക പാക്കേജുകള്‍ ഈ വര്‍ഷവും തുടരും. സാമ്പത്തിക വളര്‍ച്ച വേഗത്തിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി വ്യവസായികള്‍ക്ക്‌ ഉറപ്പുനല്‍കി. ഇരുപത്തിയഞ്ചാം ഇന്ത്യ സാമ്പത്തിക ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക പരിഷ്‌കരണവുമായി മുന്നോട്ടുകൊണ്ടുപോകാവുന്ന അവസ്ഥയിലാണ്‌ രാജ്യമെന്നും വികസനത്തിന്‌ ആവശ്യമായ ധനം ലഭ്യമാക്കാന്‍ സാമ്പത്തികവ്യവസ്ഥയ്‌ക്ക്‌ കഴിയുമെന്ന്‌ ഉറപ്പുവരുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു.                   more...

സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ മറ്റു രാജ്യങ്ങള്‍ ചെയ്‌തതുപോലെ സുപ്രധാനമായ പാക്കേജുകള്‍ നല്‍കിയിരുന്നുവെന്നും സാമ്പത്തിക സഹായങ്ങള്‍ അവസാനിപ്പിക്കുന്നതിനെക്കുറിച്ച്‌ അടുത്ത വര്‍ഷം അനുയോജ്യമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആഗോളസാമ്പത്തികമാന്ദ്യത്തില്‍ നിന്ന്‌ കരകയറുന്ന പശ്ചാത്തലത്തില്‍ ആയിരക്കണക്കിന്‌ കോടി ഡോളര്‍ സാമ്പത്തിക സഹായം നല്‍കുന്നത്‌ തുടരണോ എന്ന ചര്‍ച്ചയാണ്‌ ലോകമെങ്ങും നടക്കുന്നത്‌. മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 3.5 ശതമാനം സാമ്പത്തിക ഇളവുകള്‍ക്കായി നല്‍കിയതിനെ തുടര്‍ന്ന്‌ രാജ്യത്തെ ധനകമ്മി ആറു ശതമാനമായി ഉയര്‍ന്നിരുന്നു.
ലോകത്തെ പ്രമുഖ സാമ്പത്തിക ശക്തിയായി രാജ്യത്തെ മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായി വരും മാസങ്ങളിലും വര്‍ഷങ്ങളിലും സാമ്പത്തിക വളര്‍ച്ചയുടെ വേഗത്തില്‍ ശക്തമായ മാറ്റമുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പണപ്പെരുപ്പത്തിന്റെയും സാമ്പത്തിക വളര്‍ച്ചയുടെയും തോത്‌ കണക്കിലെടുത്താകും പാക്കേജുകള്‍ നിര്‍ത്തലാക്കുന്നതെന്ന്‌ ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്‌ സിംഗ്‌ അലുവാലിയ പറഞ്ഞു.
അടുത്ത വര്‍ഷം സാമ്പത്തിക സഹായം നിര്‍ത്തലാക്കുകയെന്നതിന്‌ അര്‍ഥം ധനക്കമ്മി കുറയ്‌ക്കുകയെന്നതാണെന്ന്‌ അദ്ദേഹം പറഞ്ഞു. അതേസമയം, സാമ്പത്തിക പാക്കേജുകള്‍ നിര്‍ത്തലാക്കുന്നതിനെക്കുറിച്ച്‌ ചിന്തിക്കാന്‍ സമയമായിട്ടില്ലെന്നും സാമ്പത്തിക സഹായങ്ങളാണ്‌ മാന്ദ്യത്തില്‍ നിന്ന്‌ കരകയറാന്‍ സഹായിച്ചതെന്നും വാണിജ്യമന്ത്രി ആനന്ദ്‌ ശര്‍മ അഭിപ്രായപ്പെട്ടു.
സാമ്പത്തിക പാക്കേജുകള്‍ തുടരണമെന്നാണ്‌ ധനകാര്യമന്ത്രി പ്രണബ്‌ മുഖര്‍ജിയും അഭിപ്രായപ്പെട്ടത്‌.
25 വര്‍ഷത്തിനുള്ളില്‍ ദാരിദ്ര്യവും പട്ടിണിയും രോഗങ്ങളും കുറയ്‌ക്കുന്നതില്‍ ഇന്ത്യ ബഹുദൂരം മുന്നോട്ടുപോയിട്ടുണ്ടെന്ന്‌ പ്രധാനമന്ത്രി അവകാശപ്പെട്ടു. സാമ്പത്തികമാന്ദ്യത്തെ പ്രതിരോധിക്കാന്‍ കഴിഞ്ഞതിലൂടെ 2008-09ലെ സാമ്പത്തിക വളര്‍ച്ച 6.7 ശതമാനമായെന്ന്‌ അദ്ദേഹം പറഞ്ഞു.
ആവശ്യത്തിന്‌ കാലവര്‍ഷം ലഭിക്കാത്തത്‌ കാര്‍ഷികമേഖലയ്‌ക്ക്‌ തിരിച്ചടിയായെങ്കിലും ഈ വര്‍ഷം സാമ്പത്തിക വളര്‍ച്ച 6.5 ശതമാനമാകുമെന്നും അടുത്ത വര്‍ഷം ഏഴുശതമാനമാകുമെന്നും മന്‍മോഹന്‍സിംഗ്‌ അവകാശപ്പെട്ടു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ