ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

റിയാലിറ്റിഷോയുമായി ജാക്‌സന്റെ സഹോദരങ്ങള്‍

Buzz It
2009 നവംബർ 9, തിങ്കളാഴ്‌ച

ലോസ്‌ ഏയ്‌ഞ്ചല്‍സ്‌: അന്തരിച്ച പോപ്‌ഗായകന്‍ മൈക്കല്‍ ജാക്‌സന്റെ സഹോദരങ്ങള്‍ റിയാലിറ്റിഷോയുമായി രംഗത്ത്‌. അടുത്തമാസം 13 നാണ്‌ ആദ്യഅരങ്ങേറ്റമെന്ന്‌ ചാനല്‍ വക്താക്കള്‍ വെളിപ്പെടുത്തി. എ ആന്‍ഡ്‌ ഇ കേബിള്‍ നെറ്റ്‌വര്‍ക്ക്‌ സംഘടിപ്പിക്കുന്ന പരിപാടിക്ക്‌ `ദ ജാക്‌സണ്‍സ്‌: എ ഫാമിലി ഡൈനാസ്റ്റി' എന്നാണ്‌ പേരിട്ടിരിക്കുന്നത്‌. ജാക്‌സന്റെ സഹോദരന്‍മാരായ ജാക്കി, ജര്‍മൈന്‍, ടിറ്റോ, മരിയന്‍ ജാക്‌സണ്‍ എന്നിവരാണ്‌ സംഗീതപര്യടനത്തില്‍ അണിനിരക്കുന്നത്‌.
ലോകത്തിലെ ഏറ്റവും പ്രശസ്‌തമായ സംഗീതകുടുംബത്തെ പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ സത്യസന്ധമായി അവതരിപ്പിക്കുക എന്നതാണ്‌ തങ്ങളുടെ ഉദ്ദേശമെന്ന്‌ എ ആന്‍ഡ്‌ ഇയുടേയും ബയോചാനലിന്റേയും വൈസ്‌പ്രസിഡന്റായ റോബര്‍ട്ട്‌ ഷേര്‍നോ അഭിപ്രായപ്പെട്ടു. ഒരു വര്‍ഷം മുന്‍പ്‌ ജാക്‌സണ്‍ ജീവിച്ചിരുന്നപ്പോള്‍ തന്നെ ഈ ഷോയ്‌ക്കായുളള തയ്യാറെടുപ്പുകള്‍ തുടങ്ങിയിരുന്നു. ജാക്‌സന്റെ മക്കളായ പാരിസ്‌, പ്രിന്‍സ്‌, ബ്‌ളാങ്കെറ്റ്‌ ജാക്‌സന്റെ സഹോദരി ജാനറ്റ്‌ എന്നിവര്‍ ഷോയില്‍ പങ്കെടുക്കുമോ എന്ന കാര്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ