ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

യൂണിയന്‍ ബാങ്കില്‍ അടിയന്തര ഓഡിറ്റിംഗിന്‌ നിര്‍ദേശം

Buzz It
2009 നവംബർ 18, ബുധനാഴ്‌ച


ന്യൂഡല്‍ഹി: യൂണിയന്‍ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ എല്ലാ ശാഖകളിലും അടിയന്തരമായി ഓഡിറ്റിംഗ്‌ നടത്തി വന്‍ തുകയുടെ നിക്ഷേപങ്ങള്‍ കണ്ടെത്താന്‍ നിര്‍ദേശം. മുംബൈയിലെ ശാഖയില്‍ 991 കോടി രൂപ നിക്ഷേപിച്ചിട്ടും അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താതിരുന്ന യൂണിയന്‍ ബാങ്ക്‌ നടപടിയുടെ പശ്ചാത്തലത്തിലാണ്‌ നിര്‍ദേശം. ഇത്തരത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടാത്ത നിക്ഷേപങ്ങള്‍ കണ്ടെത്താന്‍ ബാങ്കിനോട്‌ ആവശ്യപ്പെട്ടു.
എല്ലാ ശാഖകളിലും വിശദമായ ഓഡിറ്റിംഗ്‌ നടത്തി ദുരൂഹമായ ഇടപാടുകള്‍ നടന്ന എല്ലാ അക്കൗണ്ടുകളുടെയും വിശദാംശങ്ങള്‍ നല്‍കാന്‍ ബാങ്ക്‌ ചെയര്‍മാന്‌ ആദായനികുതി വകുപ്പ്‌ കത്തുനല്‍കി.
നാലായിരം കോടി രൂപയുടെ അഴിമതി നടത്തിയ ഝാര്‍ഖണ്ഡ്‌ മുന്‍മുഖ്യമന്ത്രി മധു കോഡയുടെ പണം തട്ടിപ്പിനെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ്‌ സവേരി ബസാര്‍ ശാഖയില്‍ കോഡയുടെ കൂട്ടാളി മനോജ്‌ പുനാമിയ ഇത്രയേറെ പണം നിക്ഷേപിച്ചത്‌ ആദായനികുതി വകുപ്പ്‌ കണ്ടെത്തിയത്‌. മൂന്നുമാസത്തിനിടെ 214 കോടി രൂപ പണമായി മാത്രം ബാങ്കില്‍ നിക്ഷേപിച്ചിട്ടും ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നില്ല.
പണം വെട്ടിപ്പ്‌ നിരോധന നിയമപ്രകാരം പത്തുലക്ഷം രൂപയ്‌ക്കുമുകളിലുള്ള എല്ലാ പണമിടപാടുകളും സംബന്ധിച്ച വിവരങ്ങള്‍ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ്‌ യൂണിറ്റിനെ അറിയിക്കേണ്ടതുണ്ട്‌.
റിസര്‍വ്‌ ബാങ്കിന്റെയും സര്‍ക്കാരിന്റെയും വ്യവസ്ഥകള്‍ യൂണിയന്‍ ബാങ്കിന്റെ ശാഖകള്‍ പാലിക്കുന്നില്ലെന്ന സംശയത്തെ തുടര്‍ന്നാണ്‌ ഓഡിറ്റിംഗ്‌ നടത്താന്‍ ആവശ്യപ്പെട്ടത്‌. ഗൗരവപരമായ ഇത്തരം പണമിടപാടുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യാത്തത്‌ രാജ്യത്തിനു തന്നെ ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും ഇത്തരത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടാത്ത വന്‍തുകയുടെ നിക്ഷേപം മറ്റു ശാഖകളിലുമുണ്ടാകാമെന്നും യൂണിയന്‍ ബാങ്ക്‌ ചെയര്‍മാന്‍ ആന്‍ഡ്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ എം വി നായര്‍ക്ക്‌ അയച്ച കത്തില്‍ വ്യക്തമാക്കി.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ