ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ശബരീജലം വിപണിയില്‍ ഇറക്കുന്നു

Buzz It
2009 നവംബർ 21, ശനിയാഴ്‌ച

തിരുവനന്തപുരം: വനംവകുപ്പിന്റെ ശബരിജലം 25 ന്‌ പമ്പയില്‍വച്ച്‌ വിപണിയിലിറക്കും. ശബരിമലയിലും പരിസരങ്ങളിലും പ്ലാസ്റ്റിക്‌ മാലിന്യങ്ങള്‍ കുറയ്‌ക്കുന്നതിനായി കുടിവെള്ള പദ്ധതി ആരംഭിക്കാന്‍ വനം വകുപ്പ്‌ തീരുമാനിച്ചത്‌ 2007 ലാണ്‌. ബോട്ടിലില്‍ ആക്കിയ ഗുണമേന്മയേറിയ ശബരീജലം ശബരിമല തീര്‍ഥാടകര്‍ക്ക്‌ ലഭ്യമാക്കുക എന്നതാണ്‌ ഇതിന്റെ ലക്ഷ്യം.
പദ്ധതിക്ക്‌ 2008 ല്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി. നിയമാനുസൃതമായ അംഗീകാരങ്ങള്‍ വിവിധ വകുപ്പുകളില്‍ നിന്നും നേടാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ചുവെങ്കിലും പലതരത്തിലുള്ള സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടായി. ``ശബരി തീര്‍ഥം'' എന്ന പേര്‌ സ്വീകരിച്ചതില്‍ വിവാദങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന്‌ പദ്ധതിക്ക്‌ ``ശബരീജലം'' എന്ന പേരു മാറ്റി നല്‍കി.
ഐ എസ്‌ ഐ സര്‍ട്ടിഫിക്കേഷന്‍ സമ്പാദിക്കുന്നതിനുവേണ്ടി ബി ഐ എസിന്റെ അംഗീകാരത്തിനായി നാലു പ്രാവശ്യം വെള്ളത്തിന്റെ സാമ്പിളുകള്‍ അയച്ചുകൊടുത്തു. നിരവധി പരീക്ഷണങ്ങള്‍ക്കുശേഷം കഴിഞ്ഞ 16 നാണ്‌ ഐ എസ്‌ ഐ അംഗീകാരം ലഭിച്ചത്‌.
പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ മുഴിക്കലാണ്‌ പ്ലാന്റ്‌ നിര്‍മിച്ചിരിക്കുന്നത്‌. ഈ തീര്‍ഥാടനകാലത്ത്‌ ഒരു ലക്ഷം ബോട്ടിലുകളാണ്‌ വില്‍ക്കുവാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്‌. ഇ ഡി സി ഔട്ട്‌ലെറ്റ്‌ വഴിയാണ്‌ വില്‍പന നടത്തുന്നത്‌.
ശബരിമല മാലിന്യ വിമുക്തമാക്കുന്നതിന്റെ ഭാഗമായി ശബരിജലത്തിന്റെ ഒഴിഞ്ഞ കുപ്പികള്‍ ഒരു രൂപ നിരക്കില്‍ സ്ഥലത്തെ ഇക്കോ ഡെവലപ്‌മെന്റ്‌ കമ്മിറ്റികള്‍ തിരികെ വാങ്ങും.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ