ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഭക്ഷ്യ സുരക്ഷാ ബില്‍ ഉടന്‍

Buzz It
2009 നവംബർ 4, ബുധനാഴ്‌ച


ന്യൂഡല്‍ഹി: ഭക്ഷ്യ സുരക്ഷാ ബില്‍ ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന്‌ കേന്ദ്ര ധനമന്ത്രി പ്രണബ്‌ മുഖര്‍ജി. സാമ്പത്തികകാര്യ പത്രാധിപന്മാരുടെ യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാസവളം, പെട്രോളിയം സബ്‌സിഡികള്‍ വെട്ടിക്കുറയ്‌ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കി. എല്ലാവര്‍ക്കും ഭക്ഷണം എന്ന സര്‍ക്കാരിന്റെ ലക്ഷ്യം സാധ്യമാക്കുകയാണ്‌ ഭക്ഷ്യ സുരക്ഷാ ബില്ലിന്റെ അടിസ്‌ഥാനം. കുറഞ്ഞ നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ സാധാരണക്കാര്‍ക്കു ലഭ്യമാക്കാന്‍ പൊതുവിതരണ സമ്പ്രദായവും കാര്യക്ഷമമാക്കും. അവശ്യഘട്ടങ്ങളില്‍ നികുതി രഹിത ഇറക്കുമതി വരെ അനുവദിക്കുന്നുണ്ട്‌.                                 more...

വളര്‍ച്ചാ നിരക്ക്‌ 2009-10ന്റെ ആദ്യ പാദത്തില്‍ 6.1 ശതമാനത്തിലേക്ക്‌ ഉയര്‍ന്നത്‌ സാമ്പത്തിക രംഗത്തെ
തിരിച്ചുവരവിന്റെ സൂചനയാണ്‌. മുന്‍വര്‍ഷം ആദ്യ രണ്ട്‌ പാദങ്ങളില്‍ വളര്‍ച്ചാ നിരക്ക്‌ 5.8 ശതമാനമായിരുന്നു. ലോക സമ്പദ്‌വ്യവസ്‌ഥ കഴിഞ്ഞ വര്‍ഷങ്ങളില്‍ നേരിട്ട കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പിടിച്ചു നില്‍ക്കാന്‍ ഇന്ത്യന്‍ സമ്പദ്‌ഘടനയ്‌ക്കു കഴിഞ്ഞെങ്കിലും പുതിയ വെല്ലുവിളികള്‍ ഉയര്‍ന്നു വരുന്നുണ്ട്‌.
യു എസിലും യൂറോപ്പിലും സാമ്പത്തിക നില മെച്ചപ്പെടാത്തത്‌ ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിയെ സാരമായി ബാധിക്കുന്നു. രാജ്യത്തുനിന്നുള്ള കയറ്റുമതിയുടെ സിംഹഭാഗവും ആ രാജ്യങ്ങളിലേക്കായതിനാല്‍ പല കമ്പനികള്‍ക്കും തിരിച്ചടി തുടരുന്നു.
സാമ്പത്തിക വളര്‍ച്ച 8-9 ശതമാനത്തിലേക്ക്‌ തിരികെ കൊണ്ടുവരികയാണ്‌ ലക്ഷ്യം. സാമ്പത്തിക ഉത്തേജക പദ്ധതികള്‍ പിന്‍വലിക്കാനുള്ള സമയമായി എന്നു കരുതുന്നില്ല. ചെറുകിട ഇടത്തരം വ്യവസായ മേഖലകള്‍ക്ക്‌ വായ്‌പ ലഭ്യമാക്കാന്‍ ബാങ്കുകളോട്‌ നിര്‍ദേശിച്ചിട്ടുമുണ്ട്‌.
ഇന്ത്യക്കാര്‍ക്ക്‌ സ്വിസ്‌ ബാങ്കുകളിലുള്ള നിക്ഷേപം സംബന്ധിച്ച്‌ വിവരം ലഭിക്കുന്നതു സംബന്ധിച്ച്‌ സ്വിസ്‌ സര്‍ക്കാരുമായി ഉടന്‍ ചര്‍ച്ച ആരംഭിക്കും. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച്‌ വിവരങ്ങള്‍ കൈമാറാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയ സാഹചര്യത്തിലാണിത്‌. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഉദ്യോഗസ്‌ഥ സംഘത്തെ അയക്കും.
ഓഹരി വിറ്റഴിക്കല്‍ കാര്യത്തില്‍ സമയപരിധിയോ സമാഹരിക്കേണ്ട തുക സംബന്ധിച്ചു കണക്കോ തീരുമാനിച്ചിട്ടില്ല. ബജറ്റില്‍ പ്രഖ്യാപിച്ച നയരേഖ പ്രകാരം വിപണിയില്‍ അനുകൂല സാഹചര്യമാണെങ്കില്‍ മാത്രമേ മുന്നോട്ടുപോകൂ. ആഗോളതലത്തില്‍ സാമ്പത്തിക സ്‌ഥാപനങ്ങള്‍ക്കുണ്ടായ തിരച്ചടിയും മറ്റും പരിഗണിച്ചു മാത്രമേ ഇന്‍ഷുറന്‍സ്‌ നിയമമടക്കമുള്ളവയില്‍ തീരുമാനമെടുക്കൂ എന്നും പ്രണബ്‌ മുഖര്‍ജി പറഞ്ഞു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ