ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

സിനിമയുടെ നിര്‍മാണചെലവ്‌ 3.5 കോടിയില്‍ കവിയരുതെന്ന്‌

Buzz It
2009 നവംബർ 13, വെള്ളിയാഴ്‌ച

കൊച്ചി: മലയാള സിനിമയുടെ നിര്‍മാണചിലവ്‌ ചുരുക്കുന്നതിന്‌ താരങ്ങള്‍ പ്രതിഫലം കുറയ്‌ക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിര്‍മാതാക്കളും താരങ്ങളും തമ്മില്‍ ധാരണയിലെത്തി. താരസംഘടനയായ അമ്മയുടെ ഭാരവാഹികളും ഫിലിം പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷന്‍ ഭാരവാഹികളും തമ്മില്‍ കൊച്ചിയില്‍ നടത്തിയ ചര്‍ച്ചയിലാണ്‌ ധാരണ. ഷൂട്ടിംഗ്‌ ലൊക്കേഷനുകളില്‍ മൊബൈല്‍ഫോണ്‍ നിരോധനവും ഏര്‍പ്പെടുത്തും. താരങ്ങളുടെ പ്രതിഫലം കുറയ്‌ക്കും. ഇതിന്‌ മുന്‍നിരതാരങ്ങള്‍ അടക്കമുള്ളവര്‍ സമ്മതിച്ചിട്ടുണ്ട്‌. രണ്ടാംനിര താരങ്ങളുമായി നിര്‍മാതാക്കള്‍തന്നെ ചര്‍ച്ചകള്‍ നടത്തും.                                                                more..

സൂപ്പര്‍താര ചിത്രങ്ങളുെട നിര്‍മാണ ചെലവ്‌ മൂന്നരകോടിയില്‍ കവിയരുതെന്നും ധാരണയായി. ഇക്കാര്യത്തില്‍ ഇളവ്‌വേണമെങ്കില്‍ നിര്‍മാതാക്കളുടെ സംഘടനയുടെ അനുമതി വേണം. ചിത്രീകരണം 45 ദിവസംകൊണ്ട്‌ പൂര്‍ത്തിയാക്കണം. അറുപതിനായിരം അടി ഫിലിമില്‍ കൂടുതല്‍ ചിത്രീകരണത്തിനായി ഉപയോഗിക്കാന്‍ പാടില്ല.
ഷൂട്ടിംഗ്‌സമയങ്ങളില്‍ ലൊക്കേഷനില്‍ താരങ്ങള്‍ അടക്കമുള്ളവര്‍ക്ക്‌ മൊബൈല്‍ഫോണ്‍ നിരോധനവും ഏര്‍പ്പെടുത്തി. യോഗത്തിനിടെ താരങ്ങളും ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചു. തിരക്കഥ പൂര്‍ത്തിയാക്കിയതിനുശേഷം ഷൂട്ടിംഗ്‌ തുടങ്ങണമെന്നായിരുന്നു പ്രധാന ആവശ്യം.
ചിത്രീകരണത്തിന്‌ 45 ദിവസംമുമ്പേതന്നെ സംഘടനയില്‍ രജിസ്‌റ്റര്‍ചെയ്യണമെന്ന നിര്‍ദേശവും യോഗത്തിലുണ്ടായി. അമ്മയെ പ്രതിനിധീകരിച്ച്‌ മുന്‍നിര താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്‌, ഇന്നസെന്റ്‌, കുഞ്ചാക്കോ ബോബന്‍, പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷന്‍ ഭാരവാഹികളായ സാബു ചെറിയാന്‍, സുരേഷ്‌കുമാര്‍, സിയാദ്‌ കോക്കര്‍, വിന്‌ധ്യന്‍, ശശി അയ്യന്‍ചിറ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ