ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

സ്റ്റീല്‍ അതോറിറ്റിയുടെ 20 ശതമാനം ഓഹരി വില്‍ക്കും

Buzz It
2009 നവംബർ 20, വെള്ളിയാഴ്‌ച


ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി സ്റ്റീല്‍ അതോറിറ്റി ഓഫ്‌ ഇന്ത്യയിലെ 20 ശതമാനം ഓഹരികള്‍ കൂടി വില്‍ക്കും. ഓഹരിവില്‍പന കഴിയുന്നതോടെ സെയിലിലെ കേന്ദ്രസര്‍ക്കാരിന്റെ ഓഹരികള്‍ 69 ശതമാനമായി കുറയും.
എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടെയും പത്തു ശതമാനം ഓഹരികള്‍ വിറ്റഴിക്കുമെന്ന്‌ നേരത്തെ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇത്‌ പടിപടിയായി ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ്‌ സെയിലിലെ 20 ശതമാനം ഓഹരികള്‍ വില്‍ക്കുന്നത്‌.
കമ്പനിയുടെ 70,000 കോടി രൂപയുടെ വികസനപദ്ധതികള്‍ക്ക്‌ ധനസഹായം നല്‍കാനാണ്‌ ഓഹരി വില്‍പന. പത്തുശതമാനം ഓഹരികള്‍ വീതം രണ്ടു തവണയായി സെയിലിന്റെ ഓഹരികള്‍ വിറ്റഴിക്കുമെന്ന്‌ കേന്ദ്ര ഉരുക്കുമന്ത്രി വീര്‍ഭദ്ര സിംഗ്‌ ലോക്‌സഭയെ രേഖാമൂലം അറിയിച്ചു.                                                     more...

സെയിലില്‍ പത്തു ശതമാനം അധിക ഓഹരി പുറത്തിറക്കിയും പത്തുശതമാനം ഓഹരികള്‍ വിറ്റഴിച്ചും തുക സമാഹരിക്കാനുള്ള നിര്‍ദേശം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന്‌ മന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നും മന്ത്രി ലോക്‌സഭയെ അറിയിച്ചു.
എന്നാല്‍, സ്റ്റീല്‍ അതോറിറ്റി ഓഫ്‌ ഇന്ത്യയുടെയും എന്‍ എം ഡി സിയുടെയും ഓഹരിവില്‍പന സംബന്ധിച്ച നിര്‍ദേശം ഡിസംബറില്‍ തന്നെ കേന്ദ്രമന്ത്രിസഭയ്‌ക്ക്‌ സമര്‍പ്പിക്കുമെന്ന്‌ കഴിഞ്ഞയാഴ്‌ച മന്ത്രി കൊല്‍ക്കത്തയില്‍ പറഞ്ഞിരുന്നു. ഓഹരിവില്‍പനയ്‌ക്ക്‌ മന്ത്രാലയം അനുമതി നല്‍കിക്കഴിഞ്ഞുവെന്നും ധനമന്ത്രാലയത്തിന്റെ ഓഹരിവില്‍പന വകുപ്പും നിര്‍ദേശത്തിന്‌ തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും ഈ സാമ്പത്തിക വര്‍ഷം തന്നെ ഓഹരികള്‍ വില്‍ക്കാനാണ്‌ ശ്രമിക്കുന്നതെന്നും വീര്‍ഭദ്രസിംഗ്‌ വ്യക്തമാക്കിയിരുന്നു.
സര്‍ക്കാരിന്റെ കൈവശമുള്ള പത്തുശതമാനം ഓഹരികള്‍ സ്വകാര്യമേഖലയ്‌ക്ക്‌ കൈമാറുകയും പത്തുശതമാനം അധിക ഓഹരികള്‍ പുറത്തിറക്കുകയുമാണ്‌ ചെയ്യുക.
നേരത്തെ തന്നെ സെയിലിലെ ഓഹരികള്‍ സര്‍ക്കാര്‍ വിറ്റിരുന്നു. 85 ശതമാനം മാത്രമാണ്‌ സെയിലില്‍ ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിനുള്ള പങ്കാളിത്തം.
പത്തു ശതമാനം ഓഹരി വില്‍പനയ്‌ക്ക്‌ ഡിസംബറില്‍ തന്നെ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കുമെന്നാണ്‌ കരുതുന്നത്‌.
കേന്ദ്രസര്‍ക്കാരിന്റെ കൈവശമുള്ള അഞ്ചു ശതമാനം ഓഹരി വില്‍ക്കുകയും അഞ്ചുശതമാനം അധികഓഹരി പുറത്തിറക്കുകയുമാണ്‌ ചെയ്യുക. ഇതിലൂടെ ലഭിക്കുന്ന തുക സെയിലിന്റെ വികസനപദ്ധതികള്‍ക്കും നവീകരണത്തിനുമുള്ള മൂലധന ചെലവിന്‌ ഉപയോഗിക്കുമെന്ന്‌ മന്ത്രി ലോക്‌സഭയില്‍ വ്യക്തമാക്കി.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ