ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ശ്രീലങ്ക ഇന്ത്യന്‍ കമ്പനികളുടെ മോഹതീരമാവുന്നു

Buzz It
2009 ഒക്‌ടോബർ 6, ചൊവ്വാഴ്ച


കൊളംബോ: അഭ്യന്തരയുദ്ധത്തിന്റെ പിടിയില്‍നിന്നും കരകയറിയ ശ്രീലങ്കയിലെ കിഴക്കന്‍ തീരം ഇന്ത്യന്‍ കമ്പനികളുടെ മോഹതീരമാവുന്നു. ശ്രീലങ്കന്‍ സര്‍ക്കാരിന്റെ മോഹവാഗ്‌ദാനങ്ങള്‍ അവിടെ വന്‍തോതില്‍ മുതല്‍ മുടക്കാന്‍ ഇന്ത്യന്‍ കുത്തകകളെ പ്രേരിപ്പിക്കുകയാണ്‌.
ശ്രീലങ്കന്‍ സര്‍ക്കാരുമായി പല കമ്പനികളും ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. മിക്ക ചര്‍ച്ചകളും കരാര്‍ ഒപ്പിടുന്നതിന്റെ വക്കിലാണ്‌.
എന്‍ ടി പി സി 500 മില്ല്യണ്‍ ഡോളറാണ്‌ ശ്രീലങ്കയില്‍ മുതല്‍മുടക്കാന്‍ ഒരുങ്ങുന്നത്‌. ട്രിങ്കോമാലിയില്‍ 1000 മെഗാവാട്ടിന്റെ കല്‍ക്കരിയധിഷ്ടിത വൈദ്യുതി നിലയം സ്ഥാപിക്കാനാണ്‌ എന്‍ ടി പി സി തയ്യാറെടുക്കുന്നത്‌. ശ്രീലങ്കന്‍ തീരത്ത്‌ എണ്ണ പരിവേഷണത്തിനാണ്‌ കെയ്‌ണ്‍ ഇന്ത്യ പദ്ധതിയിടുന്നത്‌. 400 മില്ല്യണ്‍ ഡോളറിന്റേതാണ്‌ പദ്ധതി.                                                     more...

എല്‍ ആന്‍ഡ്‌ ടി യും പുറവന്‍കരയും റിയല്‍ എസ്‌റ്റേറ്റ്‌ മേഖലയിലാണ്‌ മുതല്‍ മുടക്കുന്നത്‌. ഷോപ്പിംഗ്‌ കോംപ്‌ലക്‌സുകളും ഹൗസിംഗ്‌ പദ്ധതികളുമാണ്‌ ഇരു കൂട്ടരുടെയും ലക്ഷ്യം. ശ്രീലങ്കയില്‍ തങ്ങളുടെ സര്‍വീസ്‌ എത്തിക്കാന്‍ ബി എസ്‌ എന്‍ എല്ലും പദ്ധതിയുമായി രജപക്‌സെ സര്‍ക്കാരിനെ സമീപിച്ചിട്ടു്‌. എച്ച്‌ സി എല്‍, എംഫാസിസ്‌ അടക്കമുള്ള ഐ ടി കമ്പികള്‍ ശ്രീലങ്കയില്‍ പ്രവര്‍ത്തനം തുടങ്ങും. ഇതിനുള്ള ചര്‍ച്ചകളും അവസാനഘട്ടത്തിലാണ്‌.
വന്‍തോതില്‍ നിക്ഷേപം ആകര്‍ഷിക്കാനായി നിക്ഷേപര്‍ക്ക്‌ കൂടുതല്‍ ഓഫറുകള്‍ സര്‍ക്കാര്‍ നല്‍കിയിട്ടു്‌. 15 വര്‍ഷത്തേക്ക്‌ നികുതിയില്‍നിന്നും ഒഴിവാക്കിക്കൊടുക്കുന്നതാണ്‌ ഇതില്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്ന പ്രധാന വാഗ്‌ദാനം. കുറഞ്ഞകൂലിക്ക്‌ ജോലി ചെയ്യാന്‍ ആളെക്കിട്ടുമെന്നതിനാല്‍ ചെലവില്‍ ഉാകാവുന്ന കുറവും ഒരു ആകര്‍ഷണം തന്നെയാണ്‌. ഈ വ്യവസായങ്ങളെയെല്ലാം പ്രത്യേക സാമ്പത്തിക മേഖലയാക്കുമെന്ന വാഗ്‌ദാനം വേറെയും.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ