ന്യൂഡല്‍ഹി: ആഗോള സാമ്പത്തിക മാന്ദ്യം രൂക്ഷമായതോടെ രാജ്യത്തേക്കുള്ള ടൂറിസ്‌റ്റുകളുടെ വരവിലും ഗണ്യമായ കുറവ്. കഴിഞ്ഞ സെപ്‌തംബറില്‍ മാത്രം ഇന്ത്യയിലേക്കുള്ള ടൂറിസ്‌റ്റുകളുടെ വരവില്‍4.1 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്.സെപ്‌തംബറില്‍ 3,57,761 ടൂറിസ്‌റ്റുകളാണ് ഇന്ത്യയില്‍ എത്തിയത്. ആഗോളസാമ്പത്തിക പ്രതിസന്ധി ലോകം അംഗീകരിച്ചുതുടങ്ങിയ 2008 സെപ്‌തംബറില്‍ ഇത് 3,91,423 പേര്‍ ഇന്ത്യയില്‍ എത്തിയിരുന്നു. 2009 ലെ ആദ്യ ഒന്‍പത് മാസത്തിനുള്ളില്‍ 35,74,595 ടൂറിസ്‌റ്റുകളാണ് ഇന്ത്യ സന്ദര്‍ശിച്ചത്. 2008 ല്‍ ഇ; കാലയളവില്‍ വന്ന ടൂറിസ്‌റ്റുകള്‍ 38,71,163 പേരായിരുന്നു.
ടുറിസ്‌റ്റുകളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടെങ്കിലും ഈ മേഖലയില്‍നിന്നുള്ള വരുമാനം കാര്യമായി വര്‍ധിച്ചിട്ടുണ്ട്. 2008 സെപ്‌തംബറില്‍ 3143 കോടി രൂപ ലഭിച്ച സ്ഥാനത്ത് കഴിഞ്ഞ സെപ്‌തംബറില്‍ വിദേശികളുടെ എണ്ണത്തില്‍ കുറവുൃണ്ടായിട്ടുപോലും 3798 കോടി രൂപയാണ് ലഭിച്ചത്. 2008 ജനുവരി മുതല്‍ സെപ്‌തംബര്‍വരെ 36,464 കോടി രൂപയാണ് രാജ്യത്തിന്റെ വരുമാനം. ഈ വര്‍ഷം ഇത് 37,589 കോടിയായി ഉയര്‍ന്നു.








0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ