ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

റബര്‍ കര്‍ഷകര്‍ക്ക്‌ പോസ്റ്റല്‍ വകുപ്പ്‌ ഇന്‍ഷ്വറന്‍സ്‌ സ്‌കീം ഏര്‍പ്പെടുത്തും

Buzz It
2009 ഒക്‌ടോബർ 16, വെള്ളിയാഴ്‌ച


തിരുവനന്തപുരം: റബര്‍ കര്‍ഷകര്‍ക്ക്‌ പോസ്റ്റല്‍ വകുപ്പ്‌ ഇന്‍ഷ്വറന്‍സ്‌ സ്‌കീം ഏര്‍പ്പെടുത്തുമെന്ന്‌ ചീഫ്‌ പോസ്റ്റ്‌ മാസ്റ്റര്‍ ജനറല്‍ ശോഭാ കോശി തിരുവനന്തപുരത്ത്‌ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. 55 റബ്ബര്‍മരങ്ങളെങ്കിലും ഉള്ളവര്‍ക്കാണ്‌ ഇന്‍ഷ്വറന്‍സ്‌ പരിരക്ഷാ പദ്ധതി നടപ്പാക്കുന്നത്‌. 200 രൂപാ പ്രീമിയം നിരക്കിലാണ്‌ പദ്ധതി. മരങ്ങളുടെ കാര്യത്തില്‍ മെച്വര്‍, ഇമ്മെച്വര്‍ എന്നീ രണ്ടു വിഭാഗങ്ങളാക്കിത്തിരിച്ചാണ്‌ കര്‍ഷകരെ സ്‌കീമിനായി പരിഗണിക്കുന്നത്‌. ഇതിനായി കാര്‍ഷിക ഇന്‍ഷ്വറന്‍സ്‌ കോര്‍പറേഷനുമായി ധാരണയിലെത്തിയിട്ടുണ്ടെന്നും ധാരണാപത്രത്തില്‍ ഉടന്‍ ഒപ്പുവയ്‌ക്കുമെന്നും ശോഭാ കോശി പറഞ്ഞു.                                             more...

ചെന്നൈയിലെ ഒരു കമ്പനിയുമായി ചേര്‍ന്ന്‌ പോസ്റ്റ്‌ ഓഫീസുകള്‍ വഴി ഇ-ടിക്കറ്റ്‌ ബുക്കിംഗ്‌ സമ്പ്രദായം ആരംഭിക്കാന്‍ വകുപ്പ്‌ തീരുമാനിച്ചിട്ടുണ്ട്‌. വിമാനടിക്കറ്റ്‌, റെയില്‍വേ ടിക്കറ്റ്‌, ചില പ്രത്യേക ബസ്‌ സര്‍വീസുകള്‍ക്കുള്ള ടിക്കറ്റ്‌ എന്നിവയാണ്‌ ഇ-ടിക്കറ്റ്‌ സമ്പ്രദായം വഴി ലഭ്യമാക്കുന്നത്‌.300 പോസ്റ്റ്‌ ഓഫീസുകളെയാണ്‌ ഇതിനായി ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാരിന്‌ അപേക്ഷ സമര്‍പ്പിച്ചത്‌. കേന്ദ്രം തത്വത്തില്‍ ഇതിനു സമ്മതം മൂളിയിട്ടുണ്ടെങ്കിലും കുമളിയിലും കവരത്തിയിലും സംവിധാനത്തിനുള്ള അനുമതി പൂര്‍ണതോതില്‍ ലഭിക്കുകയും പദ്ധതി ആരംഭിക്കുകയുമായിരുന്നു.ഇത്തരം സംവിധാനങ്ങള്‍ വഴി രാജ്യത്ത്‌ എവിടെ നിന്നും എങ്ങോട്ടേയ്‌ക്കുമുള്ള ടിക്കറ്റ്‌ വാങ്ങുകയും കാന്‍സല്‍ ചെയ്യാനുള്ള സൗകര്യവും ഉറപ്പു വരുത്തിയിട്ടുണ്ടെന്ന്‌ ശോഭാ കോശി വ്യക്തമാക്കി.പതിനൊന്നാം പഞ്ചവത്സര പദ്ധതിയോടുകൂടി 900-ത്തോളം പോസ്റ്റ്‌ ഓഫീസുകളും കംപ്യൂട്ടര്‍വല്‍ക്കരിക്കും.രണ്ടു വര്‍ഷത്തിനുള്ളില്‍ ഇതു പൂര്‍ത്തീകരിക്കാനാണ്‌ പദ്ധതിയിട്ടിരിക്കുന്നത്‌. ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പോസ്റ്റ്‌ ഓഫീസുകള്‍ പോലും കംപ്യൂട്ടര്‍വല്‍ക്കരിക്കാന്‍ തീരുമാനിച്ചതിന്റെ മുന്നോടിയായി പോസ്റ്റ്‌മാന്‍മാര്‍ ഉള്‍പ്പെടെയുള്ള തപാല്‍ ജീവനക്കാര്‍ക്ക്‌ കംപ്യൂട്ടര്‍ പരിശീലനം നല്‍കി വരുനതന്നയും ശോഭാ കോശി വ്യക്തമാക്കി.തപാല്‍ ഉരുപ്പടികള്‍ ലഭിക്കുന്നതിന്‌ കാലതാമസം നേരിടുന്നുവെന്ന പരാതികള്‍ ഒഴിവാക്കുന്നതിനും തപാല്‍ സേവന സംരംഭങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും വേണ്ടി പിന്‍കോഡിനൊപ്പം അഞ്ചക്ക നമ്പരുകള്‍ കൂടി കൂട്ടിച്ചേര്‍ക്കാനുള്ള (ഡിപിഐഡി)നടപടികള്‍ സ്വീകരിച്ചുവരുന്നു.
പത്രസമ്മേളനത്തില്‍ പോസ്റ്റല്‍ സര്‍വീസസ്‌ ഡയറക്‌ടര്‍ എ ഗോവിന്ദരാജനും പങ്കെടുത്തു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ