ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

അനില്‍ റിലയന്‍സില്‍ സത്യം മോഡല്‍ തട്ടിപ്പ്‌

Buzz It
2009 ഒക്‌ടോബർ 14, ബുധനാഴ്‌ച


ന്യൂഡല്‍ഹി: അനില്‍ അംബാനി ഗ്രൂപ്പിന്റെ റിലയന്‍സ്‌ കമ്മ്യൂണിക്കേഷന്‍സില്‍ സത്യം മോഡല്‍ തട്ടിപ്പ്‌ നടന്നെന്ന്‌ സര്‍ക്കാര്‍ നിയോഗിച്ച ഓഡിറ്റിംഗ്‌ കമ്പനി കണ്ടെത്തിയതായി സൂചന. എന്നാല്‍, ആരോപണം കമ്പനികള്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ ഭാഗമാണെന്നാണ്‌ റിലയന്‍സ്‌ കമ്മ്യൂണിക്കേഷന്‍സ്‌ അധികൃതരുടെ വിശദീകരണം.
ലൈസന്‍സ്‌ വ്യവസ്ഥകള്‍ പൂര്‍ണമായും അനുസരിച്ചാണ്‌ കമ്പനി മുന്നോട്ടുപോകുന്നതെന്ന്‌ റിലയന്‍സ്‌ കമ്മ്യൂണിക്കേഷന്‍ വക്താവ്‌ പറഞ്ഞു. കമ്പനിയുടെ വരുമാനത്തില്‍ മൂവായിരം കോടി രൂപയോളം പെരുപ്പിച്ച്‌ കാട്ടിയെന്നും 315 കോടി രൂപ ലൈസന്‍സ്‌ ഫീ ഇനത്തില്‍ വെട്ടിച്ചുവെന്നും കണക്കുകള്‍ പരിശോധിച്ച പരേഖ്‌ ആന്‍ഡ്‌ കമ്പനിയാണ്‌ കണ്ടെത്തിയത്‌. 2007- 08 ലെ കണക്കുകളിലാണ്‌ ഈ തട്ടിപ്പ്‌.                                 more...

2008 സാമ്പത്തിക വര്‍ഷം റിലയന്‍സ്‌ കമ്മ്യൂണിക്കേഷന്‍സിന്റെ വരുമാനം
12,298 കോടി രൂപ മാത്രമായിരുന്നെങ്കിലും 15,213 കോടി രൂപയാണ്‌ വരുമാനമെന്നാണ്‌ ഓഹരിയുടമകളെ അറിയിച്ചിരുന്നതെന്ന്‌ ഓഡിറ്റ്‌ റിപ്പോര്‍ട്ടിലുണ്ടെന്ന്‌ സൂചനയുണ്ട്‌.
ലൈസന്‍സ്‌ ഫീ, സ്‌പെക്‌ട്രം ഫീ ഇനത്തിലാണ്‌ 315 കോടി വെട്ടിച്ചത്‌. നേരത്തെ എഴുതിത്തള്ളിയ 617 കോടിയുടെ കടം ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റില്‍ ഉള്‍പ്പെടുത്തിയെന്ന്‌ ഓഡിറ്റിംഗില്‍ കണ്ടെത്തി. വയര്‍ലസ്‌ റവന്യു ഇനത്തിലല്ല ഇതെന്നും സാമ്പത്തികസ്വഭാവമുള്ളതാണെന്നും ഒരേ വരുമാനം രണ്ട്‌ സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്‌. മറ്റ്‌ വരുമാനത്തില്‍ ഉള്‍പ്പെടുത്തേണ്ട 1352 കോടി രൂപ വയര്‍ലസ്‌ വരുമാനത്തില്‍ ഉള്‍പ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടുന്നു.
പരേഖ്‌ ആന്‍ഡ്‌ കമ്പനി റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിട്ടുണ്ടെന്നും കണ്ടെത്തലുകള്‍ പരിശോധിച്ചുവരികയാണെന്നും ടെലികോം വകുപ്പ്‌ വൃത്തങ്ങള്‍ പറഞ്ഞു. ജനുവരിയിലാണ്‌ ആര്‍കോമിന്റെ അക്കൗണ്ടുകള്‍ ഓഡിററ്‌ ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചത്‌.
പ്രഥമദൃഷ്ട്യാ കളവ്‌ തെളിഞ്ഞതിനെ തുടര്‍ന്ന്‌ രാജ്യത്തെ പ്രധാന ടെലികോം കമ്പനികളുടെയെല്ലാം അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ ഓഡിറ്റിംഗ്‌ കമ്പനികളെ ചുമതലപ്പെടുത്തുകയും ചെയ്‌തു. ടാറ്റ ടെലി, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ എന്നീ കമ്പനികളിലെ ഓഡിറ്റിംഗ്‌ റിപ്പോര്‍ട്ട്‌ ഇനി ലഭിക്കാനുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ