ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

അക്കാദമിക്‌ സംഘടനകളില്ലാത്തതിനാല്‍ മലയാള സിനിമ സാങ്കേതികമായി പിന്നില്‍: പൂക്കുട്ടി

Buzz It
2009, ഒക്‌ടോബർ 24, ശനിയാഴ്‌ച


തിരുവനന്തപുരം: അക്കാദമിക്‌ സ്വഭാവമുള്ള സംഘടനകളില്ലാത്തതിനാലാണ്‌ മലയാള സിനിമാ രംഗം സാങ്കേതിക വശങ്ങളില്‍ പിന്നില്‍ നില്‍ക്കുന്നതെന്ന്‌ റസൂല്‍ പൂക്കുട്ടി പറഞ്ഞു. ശബ്‌ദമിശ്രണം നിര്‍വഹിച്ച `പഴശ്ശിരാജ' യുടെ സൗണ്ട്‌ ഇഫക്‌ട്‌ തിയേറ്ററുകളുടെ പോരായ്‌മ കാരണം അതേപടി ജനങ്ങളില്‍ എത്തിക്കാന്‍ സാധിച്ചിട്ടില്ല.
നാലരമാസത്തെ തന്റെ അഹോരാത്ര പ്രയ്‌തനമാണ്‌ പ്രേക്ഷകരില്‍ എത്തിക്കാന്‍ കഴിയാതെ പോയത്‌. അതില്‍ വിഷമമുണ്ട്‌. കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ 90 ശതമാനം തിയേറ്ററുകളുടെയും അവസ്‌ഥ ഇതുതന്നെയാണ്‌. തിയ്യേറ്ററുകള്‍ക്ക്‌ ലൈസന്‍സ്‌ നല്‍കുമ്പോള്‍ സാങ്കേതികമായ കാര്യങ്ങള്‍ക്ക്‌ ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കണം. പണം മുടക്കി സിനിമ കാണുന്ന പ്രേക്ഷകന്‌ മിനിമം ഗുണമേന്മയെങ്കിലും നല്‍കാന്‍ നാം ബാധ്യസ്‌ഥരാണ്‌.
കേരളം ഇക്കാര്യത്തില്‍ രാജ്യത്തിന്‌ മാതൃകയാവണം എന്നാണ്‌ തന്‍െറ ആഗ്രഹം. ഒരു തിരക്കഥ തയ്യാറാക്കുന്നത്‌ പോലെ തന്നെയാണ്‌ ശബ്‌ദമിശ്രണവും നടത്തുന്നത്‌. കലകാരന്മാരെ നിരുത്സാഹപ്പെടുത്താനല്ല ഇത്‌ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ