ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

എയര്‍ ഇന്ത്യ ദീര്‍ഘദൂര സര്‍വീസുകള്‍ക്ക്‌ ബി 777 വിമാനങ്ങള്‍ ഉപയോഗിക്കും

Buzz It
2009 ഒക്‌ടോബർ 11, ഞായറാഴ്‌ച


കൊച്ചി: ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി എയര്‍ ഇന്ത്യ ഇനി അത്യാധുനിക സൗകര്യങ്ങളോടുള്ള ബി 777 വിമാനങ്ങള്‍ ഉപയോഗിക്കും. ഈ മാസം 25 മുതല്‍ പാശ്ചാത്യനാടുകളിലേക്കും ടോക്കിയോയിലേക്കുമായാണ്‌ ബി 777 വിമാനങ്ങള്‍ സര്‍വീസ്‌ നടത്തുക.
നിലവില്‍ ന്യൂയോര്‍ക്ക്‌, ചിക്കാഗോ, ഫ്രാങ്ക്‌ഫര്‍ട്ട്‌, ലണ്ടന്‍ എന്നിവിടങ്ങളിലേക്കാണ്‌ എയര്‍ ഇന്ത്യ ബി 777 പറത്തുന്നത്‌. പാരീസ്‌ അടക്കമുള്ള യൂറോപ്യന്‍ നഗരങ്ങളിലേക്കും കാനഡയിലെ ടൊറന്റോയിലേക്കുമാണ്‌ ടോക്കിയോയ്‌ക്കുപുറമെ പുതുതായി ഈ വിമാനങ്ങള്‍ സര്‍വീസ്‌ നടത്തുക.                                                                                            more...

വിവിധ ഇന്ത്യന്‍ നഗരങ്ങളില്‍നിന്നും ദുബൈ, ഷാര്‍ജ, ക്വലാലംപൂര്‍, കൊളംബോ സര്‍വീസുകള്‍ക്ക്‌ എ 320 വിമാനം ഉപയോഗിക്കുന്നതോടെ കൂടുതല്‍ യാത്രക്കാരെ കൊണ്ടുപോകാന്‍ കഴിയും.
ശീതകാല ഷെഡ്യൂളിന്റെ ?ഭാഗമായി കോഴിക്കോട്‌ - മസ്‌കറ്റ്‌ - കോഴിക്കോട്‌ വിമാനം പ്രതിദിനമാക്കും. നിലവില്‍ ആഴ്‌ചയില്‍ നാലു ദിവസമാണ്‌ സര്‍വീസ്‌. കോഴിക്കോട്‌ - ദോഹ - ബഹറിന്‍ സെക്‌ടറിലും പ്രതിദിന സര്‍വീസുണ്ടാകും. കൊച്ചി - മസ്‌കറ്റ്‌ - കൊച്ചി സര്‍വീസ്‌ ആഴ്‌ചയില്‍ അഞ്ചു ദിവസമാക്കും.
ചെന്നൈ - മസ്‌കറ്റ്‌ നോണ്‍സ്റ്റോപ്പ്‌ സര്‍വീസ്‌ ഏര്‍പ്പെടുത്തും. മുംബൈ - റിയാദ്‌, ഡല്‍ഹി - റിയാദ്‌ സര്‍വീസിന്‌ ബി 777- 200 ഇ ആര്‍ വിമാനം ഉപയോഗിക്കുക. ഈ സര്‍വീസുകള്‍ ആഴ്‌ചയില്‍ 11 വീതമാക്കും. അമൃത്‌സര്‍ - ലണ്ടന്‍ - ടൊറന്റോ സര്‍വീസിന്‌ ബി 777-300 ഇ ആര്‍ വിമാനമാണ്‌ പുതുതായി ഏര്‍പ്പെടുത്തുന്നത്‌.
ബി 777 - 300 ഇ ആര്‍ വിമാനത്തില്‍ മൂന്നു ക്ലാസുകളിലായി 342 സീറ്റുകളാണുള്ളത്‌. ബി 777 - 200 എല്‍ആര്‍ വിമാനത്തിന്റെ ശേഷി 238 സീറ്റുകളാണ്‌. എയര്‍ ഇന്ത്യ ഓര്‍ഡര്‍ചെയ്‌ത 111 വിമാനങ്ങളില്‍ 64 എണ്ണം ഇതിനകം ലഭ്യമായിട്ടുണ്ട്‌. ഇതില്‍ ഒമ്പത്‌ ബി 777 - 300 ഇ ആര്‍, എട്ട്‌ ബി 777 - 200 എല്‍ആര്‍, 15 എ 321, 15 എ 319 എന്നിവയും എയര്‍ ഇന്ത്യ എക്‌സ്‌പ്രസിന്‌വേണ്ടിയുള്ള 17 ബി 737 - 800 വിമാനങ്ങളും ഉള്‍പ്പെടുന്നു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ