ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

എ ടി എം നിയന്ത്രണം 15 മുതല്‍

Buzz It
2009 ഒക്‌ടോബർ 12, തിങ്കളാഴ്‌ച


കൊച്ചി: മറ്റ്‌ ബാങ്കുകളുടെ എടിഎമ്മുകള്‍ സൗജന്യമായി ഉപയോഗിക്കുന്നതിന്‌ റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഈമാസം 15 മുതല്‍ പ്രാബല്യത്തില്‍ വരും. പരിഷ്‌കരിച്ച വ്യവസ്‌ഥ പ്രകാരം സേവിംഗ്‌സ്‌ ബാങ്ക്‌ അക്കൗണ്ടുള്ള ബാങ്കിന്റേത്‌ ഒഴികെയുള്ള എ ടി എമ്മുകളില്‍നിന്ന്‌ ഇടപാടുകാര്‍ക്ക്‌ ഇനി ഓരോ തവണയും പരമാവധി 10,000 രൂപ മാത്രമാണ്‌ പിന്‍വലിക്കാനാവുക. കൂടാതെ അന്യ ബാങ്ക്‌ എ ടി എമ്മുകളുടെ സൗജന്യ ഉപയോഗം മാസം അഞ്ചു തവണ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്‌. ആറാം തവണ മുതല്‍ ഓരോ ഇടപാടിനും 20 രൂപ വീതം ഈടാക്കും. അന്യ ബാങ്ക്‌ എ ടി എം മുഖേന അക്കൗണ്ടിലെ ബാലന്‍സ്‌ പരിശോധിക്കുന്നത്‌ ഇടപാടായി പരിഗണിക്കില്ല. അതുകൊണ്ടുതന്നെ ഇതിന്‌ പണം നല്‍കേണ്ടിവരില്ല.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ