ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഇന്‍ഫോസിസിന്‌ 7.54 ശതമാനം വളര്‍ച്ച

Buzz It
2009 ഒക്‌ടോബർ 10, ശനിയാഴ്‌ച


മുംബൈ: നടപ്പ്‌ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഇഫോസിസിന്‌ അറ്റാദായത്തില്‍ 7.54 ശതമാനം വര്‍ധന. കഴിഞ്ഞ സെപ്‌തംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ 1,540 കോടി രൂപയാണ്‌ കമ്പനിയുടെ അറ്റാദായം. കഴിഞ്ഞവര്‍ഷം ഈ കാലയളവില്‍ 1.432 കോടിയായിരുന്നു അറ്റാദായം. മൊത്തവരുമാനം 5,821 കോടിയായി ഉയര്‍ന്നിട്ടുണ്ട്‌. ആറ്‌ ശതമാനത്തിന്റെ വര്‍ധനയാണ്‌ ഇതിലുള്ളത്‌.
അര്‍ധവാര്‍ഷിക കണക്കനുസരിച്ച അറ്റാദായം 12 ശതമാനം ഉയര്‍ച്ചയോടെ 3,067 കോടിയില്‍ എത്തി. പുതിയ കണക്കുകളുടെ അടിസ്ഥാനത്തില്‍ 10 രൂപയുടെ പ്രതി ഓഹരി ലാഭം പ്രഖ്യാപിക്കാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്‌.
കഴിഞ്ഞ മൂന്ന്‌ മാസത്തിനിടെ പുതിയ 35 കമ്പനികളുമായി ധാരണയിലെത്താന്‍ കഴിഞ്ഞതാണ്‌ ഇന്‍ഫോസിസിന്‌ വളര്‍ച്ച ടേിക്കൊടുത്തത്‌. ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ ഐ ടി മേഖലയില്‍ തിരിച്ചടി നേരിടുമ്പോഴും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 5000 പേര്‍ക്ക്‌ പുതുതായി ജോലി നല്‍കാനും കമ്പനിക്കു കഴിഞ്ഞു. നിലവില്‍ 1,05,453 ജീവനക്കാരാണ്‌ ഇന്‍ഫോസിസില്‍ ജോലിചെയ്യുന്നത്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ