ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഫൂട്‌വേര്‍ പാര്‍ക്കില്‍ 50 കോടി രൂപയുടെ നിക്ഷേപം

Buzz It
2009 ഒക്‌ടോബർ 7, ബുധനാഴ്‌ച

രാമനാട്ടുകര: കിന്‍ഫ്ര വാഴക്കാട്ട്‌ സ്‌ഥാപിക്കുന്ന ഫൂട്‌വേര്‍ പാര്‍ക്കില്‍ 50 കോടി രൂപ മുതല്‍ മുടക്കാനുള്ള ധാരണാപത്രങ്ങള്‍ ഒപ്പിട്ടു. കടവ്‌ റിസോര്‍ട്ടില്‍ ഫുട്‌വേര്‍ എക്‌സ്‌പോയുടെ സമാപനത്തോടനുബന്ധിച്ചു നടന്ന നിക്ഷേപക സംഗമത്തിലാണു വിവിധ കമ്പനികളുമായി കിന്‍ഫ്ര ധരാണാപത്രത്തില്‍ ഒപ്പിട്ടത്‌. വ്യവസായ മന്ത്രി എളമരം കരീമിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ കിന്‍ഫ്ര എംഡി: എസ്‌. രാംനാഥ്‌ 13 കമ്പനി പ്രതിനിധികള്‍ക്കു ധാരാണാപത്രം കൈമാറി. മലപ്പുറം ജില്ലയിലെ ഏറനാട്‌ താലൂക്കില്‍ വാഴക്കാട്ട്‌ 120 ഏക്കര്‍ ഭൂമി ഏറ്റെടുത്താണു കിന്‍ഫ്ര ഫുട്‌വേര്‍ വ്യവസായ പാര്‍ക്ക്‌ സ്‌ഥാപിക്കുന്നത്‌. രാജ്യാന്തര നിലവാരത്തിലുള്ള പാദരക്ഷാ നിര്‍മാണം, ആവശ്യമായ അസംസ്‌കൃത വസ്‌തുക്കളുടെ ഉല്‍പാദനം, തുണി, തുകല്‍ തുടങ്ങിയ അനുബന്ധ വ്യവസായങ്ങള്‍ എന്നിവയാണു പാര്‍ക്കില്‍ രൂപകല്‍പന ചെയ്യുന്നത്‌. ഇതിനായി കിന്‍ഫ്ര മുന്‍കയ്യെടുത്തു പ്രത്യേക കമ്പനി രൂപവല്‍ക്കരിക്കുമെന്നും ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചുവെന്ന്‌ മന്ത്രി എളമരം കരിം പറഞ്ഞു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ