ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

പുതിയ നികുതി നയം 2011 -12 സാമ്പത്തിക വര്‍ഷത്തില്‍

Buzz It
2009, ഒക്‌ടോബർ 24, ശനിയാഴ്‌ച

ന്യൂഡല്‍ഹി: ആശങ്കകള്‍ പൂര്‍ണമായി പരിഹരിച്ച ശേഷമേ പുതിയ നികുതി നയം നടപ്പിലാക്കൂവെന്ന്‌ ധനമന്ത്രി പ്രണബ്‌ മുഖര്‍ജി. വിരമിക്കുമ്പോഴുള്ള ആനുകൂല്യങ്ങള്‍ക്ക്‌ നികുതി ചുമത്തുന്നതും ഭവനമേഖലയിലെ ആനുകൂല്യങ്ങള്‍ പിന്‍വലിക്കുന്നതുമടക്കമുള്ള കാര്യങ്ങളില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്‌. ഇവ പരിഹരിച്ചശേഷം 2011-12 സാമ്പത്തിക വര്‍ഷത്തോടെ മാത്രമേ പുതിയ നികുതി നയം നടപ്പാക്കൂവെന്നും പ്രണബ്‌ മുഖര്‍ജി പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്യുന്നു.
നിലവിലുള്ള വരുമാന നികുതി നിയമത്തിന്‌ പകരമുള്ള പുതിയ നിയമം 2011 ല്‍ ധനകാര്യബില്‍ അവതരിപ്പിക്കുന്ന വേളയില്‍ പാര്‍ലന്റെില്‍ അവതരിപ്പിക്കും. എല്ലാ നിക്ഷേപ പദ്ധതികള്‍ക്കും പണം പിന്‍വലിക്കുന്ന സമയത്ത്‌ നികുതി ഏര്‍പ്പെടുത്തുന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ പുതിയ നിയമത്തിലുണ്ടാകും. പി എഫ്‌ പണം പിന്‍വലിക്കുമ്പോള്‍ ഇത്‌ ബാധകമാക്കില്ല. എന്നാല്‍ ദേശീയ നിക്ഷേപ സര്‍ട്ടിഫിക്കറ്റ്‌ പ്രകാരമുള്ള പദ്ധതികള്‍ക്ക്‌ നികുതി നല്‍കേണ്ടിവരുമെന്നും ധനമന്ത്രി സൂചിപ്പിച്ചു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ