ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

മെഹ്ദി ഹസന്‍ അന്തരിച്ചു

Buzz It
2012, ജൂൺ 13, ബുധനാഴ്‌ച


കറാച്ചി: വിഖ്യാത ഗസല്‍ ഗായകന്‍ മെഹ്ദി ഹസന്‍ (84) അന്തരിച്ചു. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഒരു സ്വകാര്യ ആസ്പത്രിയില്‍ ഇന്ന് ഉച്ചയ്ക്കായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ ആസുഖത്തെ തുടര്‍ന്ന് ഇന്നലെയാണ് അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 12 വര്‍ഷത്തോളമായി വിവിധ രോഗപീഡകളാല്‍ വലയുകയായിരുന്നു അദ്ദേഹം
ഗസല്‍ രാജാവായാണ് അദ്ദേഹത്തെ സംഗീതലോകം വിശേഷിപ്പിച്ചിരുന്നത്. 'ആബ് കി ബിചാദെ', 'പട്ട പട്ട ബൂട്ട' തുടങ്ങി അദ്ദേഹം പാടിയ നിത്യഹരിത ഗസലുകള്‍ നിരവധി. 1927 ജൂലായ് 28 ന് രാജസ്ഥാനിലെ ലുണ ഗ്രാമത്തിലെ പുരാതന സംഗീത കുടുംബത്തില്‍ ജനിച്ച മെഹ്ദി ഹസന്‍ കാലാന്തരത്തില്‍ പാകിസ്ഥാനിലേക്ക് കുടിയേറുകയായിരുന്നു. ഇന്ത്യപാക് വിഭജനത്തെ തുടര്‍ന്ന് 20 ാം വയസിലായിരുന്നു പാകിസ്ഥാനിലേക്കുള്ള കുടിയേറ്റം.
ഏറെക്കാലം അഹമ്മദ് റുഷ്ദിയോടൊപ്പം പാക് സിനിമ ലോകവും അദ്ദേഹം അടക്കിഭരിച്ചു. പാകിസ്ഥാന്‍ സര്‍ക്കാര്‍ നിരവധി ബഹുമതികള്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു. സൈഗാള്‍ പുരസ്‌കാരം ഉള്‍പ്പടെ ഇന്ത്യയില്‍ നിന്നും നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.
ഏറ്റവും ഒടുവില്‍ 200 ത്തിലാണ് ഇന്ത്യയില്‍ അദ്ദേഹം കച്ചേരി നടത്തിയത്. പിന്നീട് 2008 ല്‍ ഇന്ത്യയിലേക്ക് യാത്ര ആലോചിച്ചെങ്കിലും മുംബൈ ആക്രമണത്തെ തുടര്‍ന്ന് യാത്ര റദ്ദാക്കി. അതിന് ശേഷം 2010 ല്‍ ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഒപ്പം ആ യാത്രയില്‍ ലതാ മങ്കേഷ്‌കര്‍, ദിലീപ് കുമാര്‍, അമിതാഭ് ബച്ചന്‍ തുടങ്ങിയവരെ കാണണമെന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചു. പക്ഷേ അതും നടന്നില്ല.
related stories

1 comments:

അജ്ഞാതന്‍ പറഞ്ഞു...

ആദരാഞ്ജലികള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ