ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

വായ്‌പ: ഐ സി ഐ സി ഐ, എച്ച്‌ എഫ്‌ ഡി സി ഏജന്റുമാര്‍ നിയമലംഘനം നടത്തുന്നു

Buzz It
2010, ഓഗസ്റ്റ് 6, വെള്ളിയാഴ്‌ച


ന്യൂഡല്‍ഹി: വായ്‌പ തിരിച്ചുപിടിക്കലില്‍ ഐ സി ഐ സി ഐ, എച്ച്‌ എഫ്‌ ഡി സി ബാങ്കുകള്‍ റിസര്‍വ്‌ ബാങ്കിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നിരന്തരരം ലംഘിക്കുന്നതായി ധനമന്ത്രി പ്രണബ്‌ മുഖര്‍ജി അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം ഈ ബാങ്കുകള്‍ക്കെതിരെ 120 പരാതികളാണ്‌ ബാങ്കിംഗ്‌ ഓംബുഡ്‌സ്‌മാന്‌ ലഭിച്ചതെന്നും പാര്‍ലമെന്റില്‍ ധനമന്ത്രി അറിയിച്ചു.
ഈ ബാങ്കുകളുടെ വായ്‌പ തിരിച്ചു പിടിക്കല്‍ ഏജന്റുമാര്‍ റിസര്‍വ്‌ ബാങ്ക്‌ നിര്‍ദേശങ്ങളെ മറികടക്കുകയാണ്‌. ബാങ്കുകള്‍ ഇതിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്‌. ഇത്‌ പരിഹരിക്കാന്‍ ബാങ്കുകള്‍ക്ക്‌ വ്യക്തമായ മാര്‍ഗ നിര്‍ദ്ദേശം റിസര്‍വ്‌ ബാങ്ക്‌ ഉടന്‍ നല്‍കും. ഏജന്റുമാര്‍ക്ക്‌ കൃത്യമായ പരിശീലനം നല്‍കാന്‍ ബാങ്കുകള്‍ ബാധ്യസ്ഥരാണ്‌.
ഉപഭോക്താവിനെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള ഇടപെടലുകള്‍ ഏജന്റുമാരുടെ ഭാഗത്തുനിന്നും ഉണ്ടാവാന്‍ പാടില്ല. സം`്‌കാരമില്ലാത്ത, നിയമവിരുദ്ധമായ രീതിയിലുള്ള ഇടപെടലുകള്‍ ഏജന്റുമാരുടെ ഭാഗത്തുനിന്നും ഉണ്ടാവാതിരിക്കാന്‍ ബാങ്കുകള്‍ ശ്രദ്ധിക്കണം. ഏജന്റുമാരുടെ കൃത്യമായ ഇടവേളകളില്‍ ബാങ്കുകള്‍ പരിശോധിക്കണം. ഏജന്റുമാരുടെ മോശമായ പെരുമാറ്റത്തിന്‌ ബാങ്കുകള്‍ ഒരു ലക്ഷം രൂപവരെ നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ