ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ലോട്ടറി പരസ്യങ്ങളില്‍ ഇനി ഇല്ല: ജഗതി

Buzz It
2010 ഓഗസ്റ്റ് 28, ശനിയാഴ്‌ച

കൊച്ചി: ലോട്ടറി പോലുള്ള ധാര്‍മികതയ്‌ക്ക്‌ നിരക്കാത്ത പരസ്യങ്ങളില്‍ ഇനി അഭിനയിക്കില്ലെന്ന്‌ പ്രശസ്‌ത നടന്‍ ജഗതി ശ്രീകുമാര്‍. സിക്കിം ഭൂട്ടാന്‍ ലോട്ടറിയുടെ ബ്രാന്‍ഡ്‌ അംബാസിഡര്‍ സ്ഥാനത്ത്‌നിന്നും താന്‍ പിന്‍മാറിക്കഴിഞ്ഞു. സിക്കിം, ഭൂട്ടാന്‍ ലോട്ടറിയുടെ പരസ്യങ്ങളില്‍ ഇനിമുതല്‍ അഭിനയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോട്ടറി തട്ടിപ്പ്‌ സംബന്‌ധിച്ച്‌ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളും ഇത്‌ സംബന്ധിച്ച്‌ മുഖ്യമന്ത്രിയുടെ പരാമര്‍ശവുമാണ്‌ തന്നെ പരസ്യങ്ങളില്‍ നിന്ന്‌ പിന്‍മാറാന്‍ പ്രേരിപ്പിച്ചത്‌. ഇത്തരം പരസ്യത്തില്‍ അഭിനയിക്കുന്നതിന്റെ അധാര്‍മ്മികത ബോധ്യമായതിനെ തുടര്‍ന്നാണ്‌ പരസ്യത്തിന്റെ തുടര്‍ന്നുള്ള കരാറില്‍ നിന്നും പിന്‍മാറുന്നത്‌. കലാകാരന്റെ കടമ എന്ന നിലയിലാണ്‌ താന്‍ ഇത്‌ ചെയ്യുന്നത്‌.
അതേ സമയം ഇതു വരെ അഭിനയിച്ച പരസ്യം പ്രദര്‍ശിപ്പിക്കാന്‍ സിക്കിം ഭൂട്ടാന്‍ ലോട്ടറിക്ക്‌ അവകാശമുണ്ടെന്നും അതില്‍ തനിക്ക്‌ ഇടപെടാന്‍ ആവില്ലെന്നും ജഗതി ശ്രീകുമാര്‍ പറഞ്ഞു. അഭിനയത്തിലൂടെ നടീനടന്‍മാര്‍ കൈവരിച്ച ജനപ്രീതി അനഭിലഷണീയ ഉല്‍പ്പന്നങ്ങളുടെ പ്രചരണത്തിനായി ഉപയോഗിക്കുന്നുവെന്ന്‌ അന്യ സംസ്ഥാന ലോട്ടറി പരസ്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ കുറ്റപ്പെടുത്തിയിരുന്നു. ചൂതാട്ടത്തിന്‌ കലാകാരന്‍ കൂട്ടുനില്‍ക്കരുതെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായം മാനിച്ചു കൊണ്ടാണ്‌ തന്റെ തീരുമാനമെന്നും ജഗതി ശ്രീകുമാര്‍ പറഞ്ഞു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ