ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ദക്ഷിണ കൊറിയയില്‍ ഗൂഗിള്‍ ഓഫീസ്‌ റെയ്‌ഡ്‌ ചെയ്‌തു

Buzz It
2010, ഓഗസ്റ്റ് 11, ബുധനാഴ്‌ച

സോള്‍: ദക്ഷിണ കൊറിയയിലെ ഗൂഗിളിന്റെ ഓഫീസില്‍ പൊയീസ്‌ റെയ്‌ഡ്‌. പ്രൈവറ്റ്‌ വയര്‍ലെസ്‌ ഡാറ്റകള്‍ അനധികൃതമായി ശേഖരിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നുവെന്ന പരാതിയെക്കുറിച്ച്‌ അന്വേഷിക്കാനായിരുന്നു ഇന്നലെ പൊലീസ്‌ റെയ്‌ഡ്‌ നടത്തിയത്‌. നിരവധി രേഖകളും പോലീസ്‌ പിടിച്ചെടുത്തിട്ടുണ്ട്‌.
ഗൂഗിള്‍ പ്രദേശിക തലത്തില്‍ വിവരങ്ങള്‍ ശേഖരിക്കുന്നതും മാപ്പ്‌ തയ്യാറാക്കുന്നതും ദക്ഷിണകൊറിയന്‍ അധികൃതരെ നേരേത്തതന്നെ പ്രകോപിപ്പിച്ചിട്ടുണ്ട്‌. ഇത്തരത്തില്‍ വിവരശേഖരണം നടത്തുന്നതിന്റെ മറവില്‍ പ്രൈവറ്റ്‌ വൈയര്‍ലെസ്‌ ഡാറ്റാകള്‍ സംഭരിക്കുകയാണ്‌ ഗൂഗിള്‍ െചെയ്യുന്നതെന്ന്‌ കൊറിയന്‍ നാഷണല്‍ പോലീസ്‌ ഏജന്‍സിയിലെ സൈബര്‍ ടെറര്‍ റെസ്‌പോണ്‍സ്‌ സെന്റര്‍ പത്രക്കുറിപ്പില്‍ കുറ്റപ്പെടുത്തി.
ഗൂഗിള്‍ ഓഫീസില്‍നിന്നും കണ്ടെടുത്ത രേഖകള്‍ പരിശോധിച്ചുവരുകയാണ്‌. ദേശീയ സുരക്ഷാ നിയമങ്ങള്‍ക്ക്‌ വിരുദ്ധമായി ഗൂഗിള്‍ പ്രവര്‍ത്തിച്ചതായി കണ്ടാല്‍ കടുത്ത നടപടികള്‍ ഉണ്ടാകുമെന്നും പത്രക്കുറിപ്പില്‍ പറയുന്നുണ്ട്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ