ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഹോട്ട്‌ഡോഗ്‌ തീറ്റക്കാരന്‌ 6 മാസം നല്ലനടപ്പ്‌

Buzz It
2010, ഓഗസ്റ്റ് 7, ശനിയാഴ്‌ച

ന്യൂയോര്‍ക്ക്‌: അമേരിക്കയിലെ ഹോട്ട്‌ഡോഗ്‌ തീറ്റമത്സരത്തില്‍ ചാമ്പ്യനായ ജപ്പാന്‍കാരന്‌ കോടതി ആറ്‌ മാസം നല്ലനടപ്പ്‌ വിധിച്ചു. 32 കാരനായ തകേരു കൊബയാഷിക്കാണ്‌ ന്യൂയോര്‍ക്ക്‌ ക്രിമിനല്‍ കോടതി നല്ലനടപ്പ്‌ വിധിച്ചത്‌. അതിക്രമിച്ചുകടക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, അറസ്‌റ്റ്‌ചെയ്യാന്‍ സമ്മതിക്കാതിരിക്കല്‍, നിയമലംഘനം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ്‌ തകേരുവിനെതിരെ കഴിഞ്ഞ ജൂലൈ നാലിന്‌ പോലീസ്‌ കേസ്‌ എടുത്തത്‌.
അമേരിക്കയില്‍ സ്വാതന്ത്ര്യദിനത്തോട്‌ അനുബന്ധിച്ച്‌ നടത്തുന്ന ഹോട്ട്‌ഡോഗ്‌ തീറ്റമത്സരത്തില്‍ 2001 മുതല്‍ 2007 തുടര്‍ച്ചയായി ഏഴ്‌വര്‍ഷം ചാമ്പ്യനായിരുന്നു തകേരു. പിന്നീടുള്ള വര്‍ഷങ്ങളില്‍ രണ്ടാം സ്ഥാനത്തേക്ക്‌ തകേരു പിന്തള്ളപ്പെട്ടിരുന്നു. കഴിഞ്ഞ ജൂലൈ നാലിന്‌ നടന്ന ഒരു മത്സരത്തില്‍ മത്സരാര്‍ത്ഥി അല്ലാതിരുന്നിട്ടും പങ്കെടുക്കാനായി കയറിച്ചെന്ന തകേരു സംഘാടകരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. ഇതേതുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ്‌ തകേരുവിനെ കോടതികയറ്റിയത്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ