ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

അമേരിക്ക വീണ്ടും സാമ്പത്തിക പ്രതിസന്ധിയില്‍?

Buzz It
2010, ജൂലൈ 26, തിങ്കളാഴ്‌ച

വാഷിംഗ്‌ടണ്‍: അമേരിക്ക വീണ്ടും സാമ്പത്തിക പ്രതിസന്ധി ഭീഷണിയില്‍. അതേസയം ആശങ്കയ്‌ക്ക്‌ അടിസ്ഥാനമില്ലെന്ന്‌ യു എസ്‌ ട്രഷറി സെക്രട്ടറി തിമോത്തി ഗെയ്‌ത്‌നര്‍. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയില്‍നിന്നുള്ള കരകയറ്റം വളരെ പതുക്കെ മാത്രേമ സംഭവിക്കുകയുള്ളൂവെന്നും തിമോത്തി ഓര്‍മ്മിപ്പിച്ചു.
അമേരിക്ക വീണ്ടും സാമ്പത്തിക പ്രതിസന്ധിയിലേക്ക്‌ വഴുതിവീഴുന്നുവെന്ന ആശങ്ക ജനങ്ങള്‍ക്കിടയില്‍ വ്യാപകമാണ്‌. ഒരിക്കല്‍വീണ പ്രതിസന്ധിയില്‍നിന്നും അമേരിക്ക കരകയറുന്നതായാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. എന്നാല്‍ ഇത്‌ മുഖവിലയ്‌ക്കെടുക്കാനുള്ള ധൈര്യം അമേരിക്കന്‍ ജനതയ്‌ക്കില്ലെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നത്‌. തുടര്‍ച്ചയായി ബാങ്കുകള്‍ പൂട്ടുന്നതുതന്നെ ഇതിന്‌ പ്രധാനകാരണം.
ഈവര്‍ഷം ആദ്യ ഏഴ്‌മാസത്തിനുള്ളില്‍തന്നെ 103 ബാങ്കുകള്‍ പൂട്ടിപ്പോയി. ഇതില്‍ 17 ഉം ഈ ജൂലൈയിലായിരുന്നുവെന്നത്‌ ജനത്തിന്റെ ആശങ്ക വര്‍ധിപ്പിക്കുന്നതേയുള്ളൂ. സാമ്പത്തിക പ്രതിസന്ധി ആരംഭിച്ച 2008 സെപ്‌തംബറിനുശേഷം അമേരിക്കയില്‍ പൂട്ടിപ്പോയ ബാങ്കുകളുടെ എണ്ണം 300 കവിഞ്ഞിട്ടുണ്ട്‌.
സാമ്പത്തിക പ്രതിസന്ധി പൂര്‍ണമായി തരണം ചെയ്യാന്‍ ഇനിയും രണ്ടുവര്‍ഷം പിടിക്കുമെന്ന്‌ തിമോത്തി ചൂണ്ടിക്കാട്ടുന്നു. പുതുക്കെയാണെങ്കിലും രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെട്ടുവരുകയാണ്‌. തൊഴില്‍നിരക്ക്‌ വീണ്ടും വര്‍ധിച്ചുതുടങ്ങിയിട്ടുണ്ട്‌.
എന്നാല്‍ സ്വകാര്യമേഖലയിലെ വളര്‍ച്ച ഒട്ടും തൃപ്‌തികരമായ തോതിലല്ലന്ന്‌
ഫെഡറല്‍ റിസര്‍വ്‌ ചെയര്‍മാന്‍ ബെന്‍ ബെര്‍നേക്‌ ചുണ്ടിക്കാട്ടുന്നു. ഇപ്പോഴത്തെ ചെറിയതോതിലുള്ള വളര്‍ച്ചയ്‌ക്കിടെ തൊഴിലില്ലായ്‌മയോ പണപ്പെരുപ്പമോ വര്‍ധിച്ചാല്‍ അത്‌ സമ്പദ്‌ഘടനയ്‌ക്ക്‌ വന്‍ തിരിച്ചടിയായിരിക്കും നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ