ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

എണ്ണ കമ്പനികള്‍ കൊള്ളലാഭം ഉണ്ടാക്കുന്നു: അലുവാലിയ

Buzz It
2010, ജൂലൈ 12, തിങ്കളാഴ്‌ച

ന്യൂഡല്‍ഹി: രാജ്യത്തെ എണ്ണ കമ്പനികള്‍ സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡിയിലൂടെ കൊള്ളലാഭം ഉണ്ടാക്കുകയാണെന്ന്‌ ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്‌ സിംഗ്‌ അലുവാലിയ. എണ്ണ കമ്പനികള്‍ കടുത്ത നഷ്‌ടത്തിലാണെന്നു പറഞ്ഞ്‌ കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില കൂട്ടിയതിനു പിന്നാലെയാണ്‌ അലുവാലിയ പ്രസ്‌താവനയുമായി രംഗത്തെത്തിയത്‌.
എണ്ണ കമ്പനികളുടെ ലാഭത്തില്‍ നല്ലൊരു പങ്കും ഇങ്ങനെ സര്‍ക്കാര്‍ സബ്‌സിഡിയാണ്‌. ഇങ്ങനെ സബ്‌സിഡി നല്‍കുന്നതിന്‌ പകരം ആ പണം ആശുപത്രികളും സ്‌കൂളുകളും പണിയാന്‍ ഉപയോഗിക്കുകയാണ്‌ സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും അലുവാലിയ പറയുന്നു. എണ്ണ കമ്പനികള്‍ കടുത്ത നഷ്‌ടത്തിലാണെന്നും ഇതു പരിഹരിക്കാന്‍ ഇന്ധന വില നിര്‍ണയം സ്വതന്ത്രമാക്കണമെന്നും വാദിച്ചവരില്‍ മുന്‍നിരയിലായിരുന്നു അലുവാലിയ. ഇതനുസരിച്ച്‌ പെട്രോള്‍ വില നിര്‍ണയാവകാശം സര്‍ക്കാര്‍ കമ്പനികള്‍ക്കു നല്‍കിയിരുന്നു. ഡീസലിന്റെ വില നിയന്ത്രണവും അധികം വൈകാതെ എടുത്തുകളയുമെന്ന്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌.
രാജ്യത്തെ എണ്ണ ഉല്‍പ്പാദന, വിതരണ കമ്പനിയില്‍ പ്രമുഖരായ ഇന്ത്യന്‍ ഓയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 10,220 കോടിയുടെ ലാഭമാണ്‌ ഉണ്ടാക്കിയത്‌. ഇന്ധനങ്ങളുടെ നികുതിയില്‍ കുറവു വരുത്തി വില നിയന്ത്രിക്കുന്നതിനോട്‌ യോജിക്കുന്നില്ലെന്ന്‌ അലുവാലിയ പറഞ്ഞു.
പാചക വാതകത്തിനും മണ്ണെണ്ണയ്‌ക്കും നല്‍കുന്ന സബ്‌സിഡി പെട്രോളിന്റെ നികുതിയിലൂടെ ഈടാക്കാനാണ്‌ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്‌. ഒന്നിനു സബ്‌സ്‌ഡി നല്‍കുമ്പോള്‍ ആ പണം ആരെങ്കിലും ഒരാള്‍ ഒടുക്കിയേ മതിയാവൂ. ഇന്ധനത്തിന്‌ ക്രോസ്‌ സബ്‌സിഡി സമ്പ്രദായം ഏര്‍പ്പെടുത്തുകയാണ്‌ ഇതിലൂടെ ചെയ്യുന്നതെന്ന്‌ സി എന്‍ എന്‍-ഐ ബി എന്നിന്റെ അഭിമുഖപരിപാടിയില്‍ അലുവാലിയ ചൂണ്ടിക്കാട്ടി.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ