ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ശ്രീലങ്കന്‍ തമിഴരുടെ മനസുകീഴടക്കി അസിന്‍

Buzz It
2010 ജൂലൈ 13, ചൊവ്വാഴ്ച

വാവുനിയ: തമിഴ്‌നാട്ടില്‍ നടികര്‍ സംഘത്തിന്റെ വിലക്ക്‌ ഭീഷണി നേരിടുനന്‌ അസിന്‍ ശ്രീലങ്കന്‍ തമിഴ്‌ വംശജര്‍ക്കിടയില്‍ ജനപ്രീതിയാര്‍ജ്ജിക്കുന്നു. ആഭ്യന്തര യുദ്ധാനന്തര വാവുനിയിലേക്ക്‌ സന്നദ്ധസംഘടനാ പ്രവര്‍ത്തനവുമായി എത്തിയ അസിനോട്‌ തങ്ങളെ വിട്ടുപോകരുതെന്നാണ്‌ ജനക്കൂട്ടം അഭ്യര്‍ത്ഥിക്കുന്നത്‌.
കഴിഞ്ഞദിവസമാണ്‌ തമിഴ്‌ വംശജരുടെ അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക്‌ സല്‍മാനൊപ്പം അസിനും കടന്നുചെന്നത്‌. എല്‍ ടി ടി ഇയുടെ താവളമായിരുന്ന, വടക്ക്‌, കിഴക്കന്‍ ശ്രീലങ്കയില്‍ അസിന്‍ സന്ദര്‍ശനം നടത്തി. ആഭ്യന്തരയുദ്ധത്തിനു ശേഷം ഈ മേഖലകള്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്റര്‍നാഷണല്‍ സ്‌റ്റാര്‍ ആണ്‌ അസിന്‍.
''ദയവു ചെയ്‌ത്‌ ഇന്ത്യയിലേക്ക്‌ മടങ്ങിപ്പോകരുത്‌. ഞങ്ങള്‍ക്കൊപ്പം ഇവിടെ കുടണം. ഞങ്ങള്‍ക്ക്‌ അത്‌ ഏറെ ആശ്വാസം പകരും'' എന്നാണ്‌ പലര്‍ക്കും അസിനോട്‌ പറയാനുണ്ടായിരുന്നത്‌. യുദ്ധക്കെടുതികളില്‍നിന്നും ഇനിയും മോചനം ലഭിക്കാത്ത തമിഴ്‌വംശജര്‍ക്കായി തന്നാല്‍ കഴിയുന്നതെന്തും ചെയ്യുമെന്ന്‌ അസിന്‍ അവര്‍ക്ക്‌ ഉറപ്പുനല്‍കി. ഈ മഖേലകളില്‍ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക്‌ താന്‍ ഇനിയുമെത്തുമെന്നും അസിന്‍ വ്യക്തമാക്കി.
ഈ മേഖലകളില്‍ 10,000 പേര്‍ ഇപ്പോഴും മതിയായ ചികിത്സ ലഭിക്കാതെ ആശുപത്രികളില്‍ കഴിയുന്നുണ്ട്‌. അവര്‍ക്ക്‌ കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനവും ആവശ്യത്തിന്‌ മരുന്നും ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ താന്‍ വ്യാപൃതയാവുമെന്ന്‌ അസിന്‍ പറഞ്ഞു.
ചില്‍ഡ്രന്‍സ്‌ ഹോമിലും അസിന്‍ എത്തിയിരുന്നു. ഒടുവില്‍ പിരിയാന്‍ നേരം അസിനെ വിടാനുള്ള ഭാവത്തിലായിരുന്നില്ല കുട്ടികള്‍. ``അക്കാ ഒരു അഞ്ചു നിമിഷം കൂടി ഇവിടെ നില്‍ക്കൂവെന്നായിരുന്നു അവരുടെ അഭ്യര്‍ത്ഥന. ഒടുവില്‍ വിജയ്‌, സൂര്യ, അജിത്‌ തുടങ്ങിയ സൂപ്പര്‍താരങ്ങളെക്കൂടി തങ്ങളുടെ അടുത്തെത്‌ിക്കണമെന്ന ഉപാധിയോടെയാണ്‌ അവര്‍ അസിനെ വിട്ടയച്ചത്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ