പട്ടികയില്‍ ഒ എന്‍ ജി സിയും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും
ഇറാന്‍ ഊര്‍ജമേഖലയുമായി വ്യാവസായിക ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്നതും ഇറാനുമായി ഊര്‍ജബന്ധമുള്ളതും അമേരിക്കന്‍ സര്‍ക്കാരിന്റെ കോണ്‍ട്രാക്‌ട്‌സ് ലിസ്റ്റിലുള്ളതുമായ സ്ഥാപനങ്ങള്‍ എന്ന പേരില്‍ യു എസ് അക്കൗണ്ടബിലിറ്റി ഓഫീസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് 41 കമ്പനികളെ ഉള്‍പ്പെടുത്തിയത്.
ഒ എന്‍ ജി സിക്കും ഇന്ത്യന്‍ ഓയിലിനും പുറമെ ഒ എന്‍ ജി സി വിദേശ് ലിമിറ്റഡ്, ഓയില്‍ ഇന്ത്യ ലിമിറ്റഡ്, പെട്രോനെറ്റ് എല്‍ എന്‍ ജി ലിമിറ്റഡ് എന്നീ ഇന്ത്യന്‍ കമ്പനികളാണ് പട്ടികയിലുള്ളത്. ഹിന്ദുജ കമ്പനിയും പട്ടികയിലുണ്ടെങ്കിലും ഇതിനെ കമ്പനിയായാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇറാന്റെ ആണവപദ്ധതിയുടെ പേരില്‍ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ അമേരിക്കയും സഖ്യകക്ഷികളും ശക്തമായി സമ്മര്‍ദം തുടരുകയാണ്. ഇറാനുമായി വ്യവസായത്തിലേര്‍പ്പെടുന്നത് രാഷ്‌ട്രീയ അപകടമാണെന്ന് ബോധ്യപ്പെടുത്താനാണ് ഈ നീക്കത്തിലൂടെ അമേരിക്ക ശ്രമിക്കുന്നത്.









0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ