ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

പ്രൊഫഷണലുകള്‍ക്ക്‌ അമേരിക്കന്‍ വിസ: അപേക്ഷ ക്ഷണിച്ചുതുടങ്ങി

Buzz It
2010, ഏപ്രിൽ 1, വ്യാഴാഴ്‌ച

വാഷിംഗ്‌ടണ്‍: അമേരിക്കയിലേക്ക്‌ എച്ച്‌1 ബി വിസയ്‌ക്കുള്ള അപേക്ഷ യു എസ്‌ സിറ്റിസണ്‍ഷിപ്പ്‌ ആന്‍ഡ്‌ ഇമിഗ്രേഷന്‍ സര്‍വീസസ്‌ (യു എസ്‌ സി ഐ എസ്‌) വീണ്ടും അപേക്ഷ സ്വീകരിച്ചുതുടങ്ങി. അധികമായി അനുവദിച്ച 65,000 വിസയ്‌ക്കാണ്‌ അപേക്ഷ ക്ഷണിച്ചത്‌. ഇന്ന്‌ മുതല്‍ അപേക്ഷ സ്വീകരിച്ചുംതുടങ്ങി. അപേക്ഷ നല്‍കേണ്ട അവസാന തീയതി പ്രഖ്യാപിച്ചിട്ടില്ല.
മൂന്‍വര്‍ഷങ്ങളിലേതുപോലെ തന്നെയാണ്‌ ഇത്തവണയും അപേക്ഷിക്കേണ്ടത്‌. ലഭിക്കുന്ന അപേക്ഷകള്‍ യു എസ്‌ സി ഐ എസ്‌ പരിശോധിച്ചശേഷം ഫലം നോട്ടീസ്‌ ബോര്‍ഡില്‍ പ്രസിദ്ധീകരിക്കും. 2001 സാമ്പത്തിക വര്‍ഷം ലക്ഷ്യം വച്ചാണ്‌ ഇത്രയും വിസ ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കായി അമേരിക്ക അനുവദിച്ചിട്ടുള്ളത്‌.
പ്രൊഫഷണല്‍ മേഖലകളിലെ വിദഗ്‌ദ്ധര്‍ക്കാണ്‌ എച്ച്‌1 ബി വിസ ലഭിക്കുന്നത്‌. ശാസ്‌ത്രഞ്‌ജര്‍, എന്‍ജിനീയര്‍മാര്‍, കംപ്യൂട്ടര്‍ പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ക്കാണ്‌ എച്ച്‌1 ബി വിസ നല്‍കുന്നത്‌.
വ്യക്തമായ ഫീസും അപേക്ഷയും ഇമിഗ്രേഷന്‍ സര്‍വീസിന്‌ നല്‍കണം. അപേക്ഷ ഓഫീസില്‍ ലഭിക്കുന്ന തീയതിയാണ്‌ അപേക്ഷിച്ച തീയതിയായി കണക്കാക്കുന്നത്‌. 65,000 ല്‍ കൂടുതല്‍ പേര്‍ അപേക്ഷിച്ചാല്‍ യു എസ്‌ സി ഐ എസ്‌ തങ്ങളുടെ താത്‌പര്യപ്രകാരമാവും അര്‍ഹരായവരെ കണ്ടെത്തുക.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ