തിരുവനന്തപുരം: അമിതാഭ് ബച്ചനെ കേരള ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാകാന്‍ ക്ഷണിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ താത്‌പര്യ കത്തയച്ചു. നിലവില്‍ ഗുജറാത്ത് ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായ ബച്ചന്‍ കേരളത്തിന്റെ പദവി സ്വീകരിക്കുമോയെന്ന് വ്യക്തമല്ല.
അടുത്തിടെ ഒരു സ്വകാര്യ മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കേരള ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ പദവി നല്‍കിയാല്‍ സ്വീകരിക്കുമെന്ന അമിതാഭ് പറഞ്ഞിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് സര്‍ക്കാര്‍ ഇപ്പോള്‍ ക്ഷണക്കത്ത് അയച്ചിട്ടുള്ളത്.
രാഷ്‌ട്രീയം നോക്കിയല്ല, മറിച്ച് തനിക്ക് ക്ഷണം ലഭിച്ചതുകൊണ്ടാണ് ഗുജറാത്തിന്റെ അംബാസിഡര്‍ ആയത്. കേരളസര്‍ക്കാര്‍ സമീപിച്ചിരുന്നെങ്കില്‍ അക്കാര്യം ആലോചിക്കുമായിരുന്നുവെന്നുമാണ് അന്ന് ബച്ചന്‍ പറഞ്ഞത്.

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ