ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

നാടകം പൂര്‍ത്തിയായി; തിലകന്‌ സസ്‌പെന്‍ഷന്‍

Buzz It
2010, മാർച്ച് 1, തിങ്കളാഴ്‌ച

തിരുവനന്തപുരം: നടന്‍ തിലകനെ താരസംഘടനയായ അമ്മയില്‍ നിന്നു താല്‍ക്കാലികമായി സസ്‌പെന്‍ഡു ചെയ്‌തു. പ്രതീക്ഷിച്ചിരുന്നപോലെ അച്ചടക്ക ലംഘനത്തിന്റെ പേരില്‍തന്നെയാണ്‌ സസ്‌പെന്‍ഷന്‍. ഈ മാസം എട്ടിന്‌ മുമ്പ്‌ തിലകന്‍ മറുപടി നല്‍കുകയോ സമിതി മുമ്പാകെ ഹാജരാകുകയോ ചെയ്യണമെന്നും ടി പി മാധവന്‍ കണ്‍വീനറായ അച്ചടക്ക സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്‌.
അമ്മയില്‍നിന്നും പുറത്താക്കിയാലും തിലകന്‌ സിനിമയില്‍ തുടര്‍ന്നും അഭിനയിക്കാമെന്ന്‌ അമ്മ പ്രസിഡന്റ്‌ ഇന്നസെന്റ്‌ അറിയിച്ചു. അമ്മയിലെ അംഗത്വ അവകാശങ്ങളില്‍നിന്നു മാത്രമേ തിലകനെ മാറ്റിനിര്‍ത്തുള്ളൂവെന്നും ഇന്നസെന്റ്‌ പറഞ്ഞു.                              more...



ഇന്ന്‌ അച്ചടക്ക സമിതിക്കു മുമ്പാകെ ഹാജരാകണമെന്ന്‌ അമ്മ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഷൂട്ടിംഗ്‌ തിരക്കിലായതിനാല്‍ തനിക്ക്‌ ഹാജരാകാന്‍ കഴിയില്ലെന്നും ഇരുകൂട്ടര്‍ക്കും സൗകര്യപ്രദമായ മറ്റൊരു ദിവസം അനുവദിക്കണമെന്നും ആവശ്യപ്പെട്ട്‌ തിലകന്‍ അമ്മയ്‌ക്ക്‌ കത്തുനല്‍കുകയായിരുന്നു.
അച്ചടക്ക സമിതി യോഗത്തില്‍ തിലകന്‍ പങ്കെടുക്കാതിരുന്നത്‌ മന:പൂര്‍വമാണെന്ന്‌ അമ്മ ഭാരവാഹികള്‍ പറഞ്ഞു. ഹോളിവുഡ്‌ സിനിമയുടെ ഷൂട്ടിംഗ്‌ ഉണ്ടെന്നു പറയുന്നത്‌ ശരിയല്ല. ഷൂട്ടിംഗ്‌ ഇല്ലെന്ന്‌ സിനിമയുടെ നിര്‍മാണ കമ്മിറ്റി അമ്മയെ അറിയിച്ചിരുന്നു. ഇരുകൂട്ടര്‍ക്കും സൗകര്യപ്രദമായ ദിവസം ചര്‍ച്ചയ്‌ക്കു തയാറാകാമെന്നു തിലകന്‍ പറഞ്ഞെങ്കിലും ദിവസം നീട്ടിക്കൊണ്ടു പോകാന്‍ കഴിയില്ലെന്നും മാര്‍ച്ച്‌ എട്ടാം തീയതിയാണ്‌ അമ്മ തീരുമാനിച്ച അവസാന തീയതിയെന്നും അച്ചടക്ക സമിതിയംഗവും അമ്മയുടെ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബു പറഞ്ഞു.
കഴിഞ്ഞ ഒരു വര്‍ഷമായി അമ്മയുടെ കൈനീട്ടം ലഭിക്കുന്നില്ലെന്ന തിലകന്റെ ആരോപണം അടിസ്‌ഥാന രഹിതമാണ്‌. ഇതിനെതിരേ നിയമനടപടി സ്വീകരിക്കും. തിലകനു കൈനീട്ടം നല്‍കുന്നതിന്റെ ബാങ്കു രേഖകളും അച്ചടക്ക സമിതി യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സമിതി അംഗങ്ങള്‍ ഹാജരാക്കി.
അതേസമയം ഇന്നത്തെ യോഗം ഒരു ട്രാപ്പ്‌ ആണെന്ന്‌ തിലകന്‍ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. തിലകന്‍ അച്ചടക്ക സമിതി മുമ്പാകെ ഹാജരായിരുന്നുവെങ്കിലും പുറത്താക്കല്‍ നടപടി ഉണ്ടാകുമായിരുന്നുവെന്നത്‌ ഏറെക്കുറെ പ്രതീക്ഷിതമായിരുന്നു. കൈനീട്ടത്തിന്റെ കാര്യം ചാനല്‍ ചര്‍ച്ചയ്‌ക്കിടെ കെ ബി ഗണേഷ്‌കുമാറാണ്‌ ആദ്യം ഉന്നയിച്ചതെന്നത്‌ മറച്ചുവച്ചാണ്‌ അതിന്റെ കുറ്റവും തിലകനുമേല്‍ അമ്മ ഭാരവാഹികള്‍ ചാരിയിട്ടുള്ളത്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ